പാലക്കാട്ട് മാധ്യമപ്രവർത്തകരെ കയറ്റം ചെയ്ത സംഭവത്തെ ന്യായീകരിച്ച് രമേശ് ചെന്നിത്തല.പ്രതിഷേധമുള്ളവർ പ്രമേയം പാസാക്കട്ടെ. സാധാരണക്കാരായ പ്രവർത്തകരായതിനാലാണ് പത്രക്കാരുടെ ചോദ്യം കേട്ടപ്പോൾ ബഹളമുണ്ടാക്കിയത്. മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയവുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു സംഘര്‍ഷം. സ്ഥലത്ത് ഒരുമിച്ചുകൂടിയവരില്‍ പ്രകോപിതരായ ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ കൈയേറ്റം നടത്തുകയായിരുന്നു.
മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ചെന്നിത്തല മറുപടി നല്‍കവേ, ഇനി ചോദിക്കേണ്ടതില്ലെന്ന് പറഞ്ഞ് സ്ഥലത്ത് തടിച്ചുകൂടിയ ചിലർ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ തിരിയുകയായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ഉന്തും തള്ളും കൈയേറ്റ ശ്രമവുമുണ്ടായി.
രമേശ് ചെന്നിത്തല മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുമ്പോള്‍ത്തന്നെ സ്ഥലത്ത് വലിയ ബഹളമുണ്ടായിരുന്നു. സംസാരത്തിലുടനീളം അത് തുടര്‍ന്നു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം കേള്‍ക്കാത്ത വിധം ബഹളം അസഹ്യമായപ്പോള്‍ അദ്ദേഹംതന്നെ ബഹളംവയ്ക്കാതിരിക്കാന്‍ പ്രവര്‍ത്തകരോട് നിര്‍ദേശിക്കുകയും ചെയ്തു.



Be the first to comment