ശബരിമല സ്വർണകൊള്ളയിൽ മന്ത്രിമാർക്കും പങ്കെന്ന് രമേഷ് ചെന്നിത്തല. മന്ത്രിമാർക്കും,മുൻ മന്ത്രിമാർക്കും സ്വർണകൊള്ളയിൽ പങ്കുണ്ട് എന്നാണ് ഞങ്ങൾക്ക് കിട്ടിയ വിവരം. അയ്യപ്പന്റെ സ്വർണ്ണം കട്ടവർ ആരും രക്ഷപ്പെടില്ല. നിയമനത്തിന് മുന്നിൽ എല്ലാവരും സമന്മാർ എന്നും രമേഷ് ചെന്നിത്തല വ്യക്തമാക്കി.
ഞങ്ങൾ 100 സീറ്റോടുകൂടി അധികാരത്തിൽ വരും. 10 വർഷത്തെ എൽഡിഎഫ് ഭരണം മടുത്തു. ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു. ഈ ഗവൺമെന്റ് പോകണമെന്ന് ജനം ആഗ്രഹിക്കുന്നു. അതിൽ നല്ലൊരു ശതമാനം കമ്മ്യൂണിസ്റുകാരുമുണ്ട്.
നൂറു സീറ്റെന്ന് യു.ഡി.എഫ് മുന്നോട്ട് വച്ചപ്പോൾ കടത്തിവെട്ടാനാണ് മുഖ്യമന്ത്രി 110 എന്ന് അടിച്ചത്. പരാജിതർ എപ്പോഴും ഇങ്ങനെ പറയാറുണ്ട്. ഞങ്ങൾ എല്ലാ ടെസ്റ്റും ജയിച്ചു. ഞങ്ങൾ അധികാരത്തിൽ വരും അതിൽ ഒരു മാറ്റവുമില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.



Be the first to comment