
നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് വൻ വിജയം നേടുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇടത് സർക്കാരിൽ നിന്നുള്ള മോചനം നിലമ്പൂരിലൂടെയാണെന്ന് അദേഹം പറഞ്ഞു. മലപ്പുറത്തെ മുഖ്യമന്ത്രി അപമാനിച്ചുവെന്നും വഞ്ചകർ ആണ് എന്നാണ് പറഞ്ഞതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മലപ്പുറത്തെ ജനങ്ങൾ കോപ്പി അടിച്ചു ജയിച്ചു എന്നാണ് വിഎസ് പറഞ്ഞിരുന്നത്. മലപ്പുറത്തെ ജനങ്ങൾ ചതിയന്മാർ എന്നാണ് മുഖ്യമന്ത്രി പറയുന്നത്. വിജയരാഘവനും അപമാനിച്ചുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പെൻഷൻ പിടിച്ചു വെച്ച് തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ കൊടുക്കുന്നുവെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. അടുത്ത നിയമസഭ സമ്മേളനത്തിലും ഇങ്ങനെ ചെയ്യുമെന്ന് അദേഹം പറഞ്ഞു.
പിവി അൻവർ വിഷയത്തിൽ പ്രതീക്ഷ ഇല്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അദ്ദേഹം മത്സരിക്കട്ടെയെന്നും ഇപ്പോൾ അദ്ദേഹവുമായി ചർച്ച ഇല്ലെന്നും അദേഹം പറഞ്ഞു. പിന്നീട് ഉള്ള കാര്യം ഇപ്പോൾ പറയാനാകില്ല. തെരഞ്ഞെടുപ്പിന് ശേഷം ചർച്ച ഉണ്ടാവുമോ എന്നും ഇപ്പോൾ പറയാനാകില്ലെന്ന് അദേഹം വ്യക്തമാക്കി.
Be the first to comment