തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത് ചരിത്ര വിജയമെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത് ചരിത്ര വിജയമെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ശബരിമല തിരഞ്ഞെടുപ്പിൽ പ്രധാന ചർച്ചാവിഷയം തന്നെയായിരുന്നു. പിഎംശ്രീ ഒപ്പിടൽ, ലേബർ കോഡ് ഒപ്പിടൽ ഇതൊക്കെ തിരഞ്ഞെടുപ്പിൽ ചർച്ചയായെന്ന് രമേശ്‌ ചെന്നിത്തല പറഞ്ഞു.

യുഡിഎഫ് പ്രവർത്തകർക്കുനേരെ സിപിഐഎം അക്രമം അഴിച്ചു വിടുന്നു. നരേന്ദ്ര മോദിയെയോ അമിത് ഷായെയോ വിമർശിക്കാത്ത മുഖ്യമന്ത്രിയുടെ നടപടിയും ചർച്ചയായി. ജനവിധിയെ അട്ടിമറിക്കാനുള്ള നടപടി ഉണ്ടാകില്ല. ബിജെപിയെ അകറ്റിനിർത്താൻ സിപിഐഎമ്മുമായി ധാരണ ഒന്നും ആലോചിക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. ബിജെപി മുഖ്യ ശത്രു തന്നെയാണെന്നും എന്നാൽ ജനവിധി അട്ടിമറിക്കാൻ കോൺ​ഗ്രസില്ലെന്നും അദേഹം പറഞ്ഞു. മറ്റെന്തെങ്കിലും ഉണ്ടെങ്കിൽ പാർട്ടി ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് അദേഹം കൂട്ടിച്ചേർത്തു.

അതേസമയം തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരെ തീരുമാനിക്കാൻ ചർച്ചകൾ തുടർന്ന് മുന്നണികൾ. തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് വി വി രാജേഷും ,ആർ ശ്രീലേഖയും ആണ് പരിഗണനയിലുള്ളത്. കൊച്ചി, തൃശൂർ, കണ്ണൂർ മേയർമാരുടെ കാര്യത്തിൽ ഉടൻ തീരുമാനമെന്ന് കോൺഗ്രസ്.

Be the first to comment

Leave a Reply

Your email address will not be published.


*