ബലാത്സംഗക്കേസ്: റാപ്പര്‍ വേടന്‍ അറസ്റ്റില്‍

യുവ ഡോക്ടർ നൽകിയ ബലാത്സം​ഗ പരാതിയിൽ റാപ്പർ വേടൻ അറസ്റ്റിൽ. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ്. കേസിൽ ഹൈക്കോടതി വേടന് മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയക്കും.

ബലാത്സം​ഗ പരാതിയിൽ ചോദ്യം ചെയ്യലിനായി റാപ്പർ വേടൻ ഇന്നും പോലീസിന് മുന്നിൽ ഹാജരായിരുന്നു. തൃക്കാക്കര പോലീസ് സ്റ്റേഷനിലാണ് ഹാജരായ്ത. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് വേടൻ ഇന്നലെയും ഹാജരായിരുന്നു. പൊലീസ് ശേഖരിച്ച തെളിവുകൾ നിരത്തിയായിരുന്നു ഇന്നലെ വേടനെ ആറുമണിക്കൂറോളം പൊലീസ് ചോദ്യം ചെയ്തത്.

വേടൻ അന്വേഷണസംഘത്തോടെ സഹകരിക്കുന്നതായി പോലീസ് വ്യക്തമാക്കിയിരുന്നു. 2021 നും 23നും ഇടയിലായി അഞ്ചുതവണ വേടൻ ബലാത്സംഗം ചെയ്തു എന്നായിരുന്നു യുവതിയുടെ പരാതി. മുപ്പതിനായിരം രൂപയും യുവതിയിൽ നിന്ന് കൈക്കലാക്കിയതായി പരാതിയുണ്ട്. അതിനിടെ വേടന എതിരെ മുഖ്യമന്ത്രിക്ക് ലഭിച്ച എറണാകുളം സെൻട്രൽ സ്റ്റേഷൻ രജിസ്റ്റർ ചെയ്ത ലൈംഗിക അതിക്രമ പരാതിയിലും വേടന് ജാമ്യം ലഭിച്ചു. എറണാകുളം ജില്ല മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. n

Be the first to comment

Leave a Reply

Your email address will not be published.


*