
എറണാകുളം സെൻട്രൽ പോലീസ് രജിസ്റ്റർ ചെയ്ത ലൈംഗിക അതിക്രമ കേസിൽ റാപ്പർ വേടന് ജാമ്യം. എറണാകുളം ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. മുഖ്യമന്ത്രിയ്ക്ക് ലഭിച്ച പരാതിയാണ് എറണാകുളം സെൻട്രൽ പോലീസിൽ കൈമാറിയത്. അതിനിടെ വേടന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. കോടതിയുടെ പരിഗണനയിലുള്ള കേസ് ആയതിനാൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് വേടൻ പറഞ്ഞു.
ചോദ്യം ചെയ്യലിന് ശേഷം അറസ്‌റ്റ് രേഖപ്പെടുത്തിയാലും വേടനെ ജാമ്യത്തിൽ വിടണമെന്നാണ് കോടതി നിർദേശം നൽകിയിരുന്നു. ഈയൊരു സാഹചര്യത്തിൽ വേടനെ അറസ്‌റ്റ് ചെയ്താലും ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്യാനാണ് സാധ്യത.
യുവ ഡോക്‌ടറെ വിവാഹ വാഗ്‌ദാനം നൽകി ബലാത്സംഗം ചെയ്തെന്ന ആദ്യ കേസിൽ റാപ്പർ വേടന് ഹൈക്കോടതി ഉപാധികളോടെയായിരുന്നു മുൻകൂർ ജാമ്യം അനുവദിച്ചത്. ഒപ്പം സെപ്റ്റംബർ 9, 10 ദിവസങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു.
Be the first to comment