തിരുവനന്തപുരം: ജനുവരി മാസത്തെ റേഷന് വിതരണം ഫെബ്രുവരി 4 വരെ നീട്ടിയതായി ഭക്ഷ്യമന്ത്രി ജി ആര് അനില് അറിയിച്ചു. ഫെബ്രുവരി 5 ന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷന് വ്യാപാരികള്ക്ക് അവധി നല്കും.

തിരുവനന്തപുരം: ജനുവരി മാസത്തെ റേഷന് വിതരണം ഫെബ്രുവരി 4 വരെ നീട്ടിയതായി ഭക്ഷ്യമന്ത്രി ജി ആര് അനില് അറിയിച്ചു. ഫെബ്രുവരി 5 ന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷന് വ്യാപാരികള്ക്ക് അവധി നല്കും.
ആറാം തിയതി മുതല് ഫെബ്രുവരി മാസത്തെ റേഷന് വിതരണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ഇന്നലെ വൈകീട്ട് അഞ്ചുമണി വരെ 68.71 ശതമാനം കാര്ഡ് ഉടമകള് റേഷന് കൈപ്പറ്റിയിട്ടുണ്ട്.
ഗതാഗത കരാറുകാരുടെ പണിമുടക്ക് മൂലം ഭക്ഷ്യധാന്യങ്ങളുടെ റേഷന് വിതരണംപൂര്ത്തീകരിക്കുനന്തില് കാലതാമസം ഉണ്ടായിരുന്നു. കഴിഞ്ഞദിവസങ്ങളായി റേഷന്കടകളിലേക്കുള്ള വാതില്പ്പടി വിതരണം സുഗമമായി നടന്നുവരികയാണെന്നും മന്ത്രി അറിയിച്ചു.

തുടർച്ചയായി മൂന്നു മാസമോ അതിലധികമോ റേഷൻ വാങ്ങാത്ത 59, 035 കുടുംബങ്ങളുടെ റേഷൻ കാർഡുകൾ മുന്ഗണനേതര നോണ് സബ്സിഡി വിഭാഗത്തിലേക്ക് (എന്പിഎന്എസ്) മാറ്റി. പൊതു വിതരണവകുപ്പിന്റെ വെബ് സൈറ്റിൽ ഇത് സംബന്ധിച്ച വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചു. നടപടിയില് പരാതിയുള്ളവര്ക്ക് താലൂക്ക് സപ്ലെ ഓഫീസര്മാര്ക്ക് പരാതി നല്കാം. ഇതിന്മേല് ഉദ്യോഗസ്ഥര് നേരിട്ടെത്തി […]
സംസ്ഥാനത്ത് വീണ്ടും റേഷൻ വിതരണം തടസ്സപ്പെട്ടു. വിവിധ ജില്ലകളിൽ ഇ പോസ് മെഷീനുകൾ പണി മുടക്കിയ സാഹചര്യത്തിലാണ് റേഷൻ വിതരണം തടസ്സപ്പെട്ടത്. റേഷൻ വാങ്ങാൻ സാധിക്കാതെ നൂറ് കണക്കിനാളുകളാണ് മടങ്ങിപ്പോകുന്നത്. എൻഐസി സോഫ്റ്റ്വെയറിന്റെ പ്രശ്നമാണ് എന്നാണ് ഭക്ഷ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ലഭിച്ച വിശദീകരണം. ഇ- പോസ് മെഷീന് തകരാറാകുന്നത് […]
തിരുവനന്തപുരം: ‘കെ സ്റ്റോര്’ ആക്കുന്ന റേഷന് കടകളില് ഇനി മുതല് പാസ്പോര്ട്ടിന്റെ അപേക്ഷയും നല്കാമെന്ന് ഭക്ഷ്യ സിവില് സപ്ലൈസ് മന്ത്രി ജി ആര് അനില്. കെ സ്റ്റോറുകളില് അക്ഷയ സെന്ററുകള് വഴിയുള്ള സേവനങ്ങളും ലഭിക്കുമെന്നും മന്ത്രി അറിയിച്ചു. തിരുവനന്തപുരം മഞ്ചാടിമൂട് കെ സ്റ്റോര് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമ പ്രദേശത്ത് […]
Copyright © 2026 |Yenz Times. Powered by Gayathri Jagadeesh

Be the first to comment