പലിശ നിരക്കുകളില്‍ മാറ്റമില്ല; റിപ്പോ നിരക്ക് 5.25 ശതമാനമായി തുടരും

റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ മാറ്റമില്ലാതെ തുടരാന്‍ തീരുമാനം. റിപ്പോ നിരക്കുകള്‍ 5.25 ശതമാനമായി തുടരും. പുതിയ ബഡ്ജറ്റിന് ശേഷമുള്ള പണനയ കമ്മിറ്റിയുടേതാണ് തീരുമാനം.

ഇന്ത്യ-അമേരിക്ക വ്യാപാര കരാറിന്റേയും തീരുവയിലെ ഇളവുകളുടേയും പശ്ചാത്തലത്തില്‍ കൂടിയാണ് തീരുമാനം. അന്താരാഷ്ട്ര അനിശ്ചിതത്വങ്ങളുടെ കാലത്തുപോലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ നല്ല നിലയില്‍ തുടരുന്നുവെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു. ഫെബ്രുവരി നാലിന് ആരംഭിച്ച പണനയ കമ്മിറ്റിയ്ക്ക് ശേഷമാണ് പലിശ നിരക്കുകള്‍ സംബന്ധിച്ച സുപ്രധാന തീരുമാനം പുറത്തുവന്നിരിക്കുന്നത്.

അടുത്ത സാമ്പത്തിക വര്‍ഷത്തിലെ (FY2026-27) ഒന്നാം പാദത്തിലെ (മാര്‍ച്ച്-മെയ് 2026) പണപ്പെരുപ്പം നേരിയ തോതില്‍ 4% ആയി ഉയര്‍ന്നു. മുന്‍പ് കണക്കുകൂട്ടിയിരുന്ന 3.9 ശതമാനം എന്നതിനേക്കാള്‍ നേരിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. അതിന് ശേഷമുള്ള പാദത്തില്‍ പണപ്പെരുപ്പം 4.2 ശതമാനമാകുമെന്നാണ് കണക്കുകൂട്ടല്‍.

Be the first to comment

Leave a Reply

Your email address will not be published.


*