ആർസിസി സ്റ്റാഫ് നഴ്സ് നിയമനത്തിൽ ക്രമക്കേട് കണ്ടെത്തി ആഭ്യന്തര അന്വേഷണ റിപ്പോർട്ട്. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഗീതാ ലക്ഷ്മിയുടെ നേതൃത്വത്തിൽ നടന്ന ആർസിസിയുടെ അന്വേഷണത്തിൽ ചീഫ് നഴ്സിംഗ് ഓഫീസർ ശ്രീലേഖ ആറിനെതിരെ ഗുരുതര കണ്ടത്തൽ. ആർസിസി നിയമന ചട്ടം സിഎൻഒ അട്ടിമറിച്ചു. നിയമനപ്രക്രിയയിൽ ബന്ധു പങ്കെടുക്കുന്നുണ്ടെങ്കിൽ മാറിനിൽക്കണമെന്ന ആർസിസി ചട്ടം വർഷങ്ങളുടെ പ്രവർത്തന പരിചയമുള്ള ചീഫ് നഴ്സിംഗ് ഓഫീസർ പാലിച്ചില്ല.
2012ൽ സമാന പരാതിയും നടപടിയും ഉണ്ടായിട്ടുണ്ട് എന്നിരിക്കെ വിഷയത്തിന്റെ ഗൗരവം കൃത്യമായി അറിയുന്ന ഉദ്യോഗസ്ഥയാണ് ചീഫ് നഴ്സിംഗ് ഓഫീസർ. എന്നിട്ടും സമാനകുറ്റം വീണ്ടും ആവർത്തിച്ചു. സഹോദരിയുടെ മകൾക്കും അടുത്ത ബന്ധുവിനും ഉയർന്ന മാർക്ക് ലഭിക്കുന്നതിന് വഴിവിട്ട സഹായം ചെയ്തു. ഒന്ന്, രണ്ട് റാങ്ക് നേടിയവർക്ക് ലഭിച്ചത് 75 മാർക്കിലധികം നേടി.
റാങ്ക് മുതൽ ലഭിച്ച ഉദ്യോഗാർത്ഥികൾക്ക് 50ൽ താഴെ മാർക്ക് മാത്രം. സഹായം ലഭിക്കാതെ ഇത് സാധിക്കില്ല എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സ്റ്റാഫ് നഴ്സ് നിയമന പ്രക്രിയിൽ ആദ്യാവസാനം വരെ ഇടപ്പെട്ട് ബന്ധു നിയമനം നടത്തിയെന്ന പരാതിയിൽ RCC ചീഫ് നഴ്സിംഗ് ഓഫിസർക്കെതിരെ നടപടിക്കും ശുപാർശ ചെയ്യുന്നു അന്വേഷണ റിപ്പോർട്ട്. നിലവിൽ സസ്പെൻഷനിൽ തുടരുന്ന ചീഫ് ഓഫീസർ ശ്രീലേഖ ആറിനെതിരെ തുടർ നടപടി ഉണ്ടായേക്കും. വിവാദമായ റാങ്ക് പട്ടിക റദ്ദ് ചെയ്യും.



Be the first to comment