തിരുവനന്തപുരം വട്ടിയൂർക്കാവിൽ മത്സരിക്കാൻ ബിജെപി നേതൃത്വത്തെ സന്നദ്ധത അറിയിച്ച് ജി കൃഷ്ണകുമാർ. വട്ടിയൂർക്കാവിൽ മത്സരിക്കാൻ പാർട്ടി പറഞ്ഞാൽ ഏറ്റവും സന്തോഷിക്കുന്നത് താനെന്ന് ജി കൃഷ്ണകുമാർ ട്വന്റിഫോറിനോട്. തദ്ദേശ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ പറഞ്ഞെന്നും പാർട്ടി തീരുമാനം ഏതായാലും അനുസരിക്കുമെന്നും ജി കൃഷ്ണകുമാർ പറഞ്ഞു
25 കൊല്ലമായി ജീവിക്കുന്നത് വട്ടിയൂർക്കാവിൽ ആണ്. കഴിയാവുന്ന മികച്ച രീതിയിൽ പ്രവർത്തിച്ചു. കൃത്യമായ കണക്കുകൂട്ടലിലാണ് പാർട്ടി ഓരോരുത്തർക്കും മണ്ഡലം നൽകിയിരിക്കുന്നത്. പാർട്ടിയുടെ തീരുമാനം വരുന്നതു നോക്കാതെ പ്രവർത്തിച്ചു കൊണ്ടേയിരിക്കുക. വരാനുള്ളത് വന്നോളും എന്നാണ് ജി കൃഷ്ണകുമാർ പറഞ്ഞു.
അതേസമയം മത്സരിക്കണമെങ്കിൽ ജയ സാധ്യതയുള്ള മണ്ഡലം വേണമെന്ന് കെ സുരേന്ദ്രൻ. വട്ടിയൂർക്കാവോ തൃശൂരോ മത്സരിക്കാനാണ് കെ സുരേന്ദ്രന് താൽപര്യം. തൃശ്ശൂരിൽ എം ടി രമേശും, കോഴിക്കോട് നോർത്തിൽ സംസ്ഥാന അധ്യക്ഷ നവ്യാ ഹരിദാസും സ്ഥാനാർത്ഥികളാകാനാണ് സാധ്യത.അങ്ങനെയെങ്കിൽ കെ സുരേന്ദ്രന് വട്ടിയൂർക്കാവ് നൽകും.ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമത്ത്,
കഴക്കൂട്ടം വി മുരളീധരൻ, കാട്ടാക്കട – പി കെ കൃഷ്ണദാസ് എന്നിവർ സ്ഥാനാർത്ഥികളാകും.പാലക്കാട് പ്രശാന്ത് ശിവനാണ് സാധ്യത.



Be the first to comment