ഹൈദരാബാദ്: റിയൽമി P4 സീരിസിലെ കമ്പനിയുടെ ഏറ്റവും പുതിയ 5G സ്‌മാർട്ട്‌ഫോണായ P4 ലൈറ്റ് 5G ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. 900 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ് ഉള്ള 6.8 ഇഞ്ച് HD+ 144Hz LCD സ്‌ക്രീൻ, 5300+ mm² VC കൂളിങ്, മീഡിയടെക് ഡൈമെൻസിറ്റി 6300 SoC ചിപ്‌സെറ്റ്, ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 7.0 ഓപ്പറേറ്റിങ് സിസ്റ്റം, 13MP പിൻ ക്യാമറ, 5MP മുൻ ക്യാമറ എന്നിവയാണ് പുതിയ ഫോണിലെ പ്രധാന സവിശേഷതകൾ.
കൂടാതെ റിയൽമി പി4 ലൈറ്റ് 5ജിക്ക് IP64 റേറ്റിങ്, ആർമർഷെൽ പ്രൊട്ടക്ഷനോടുകൂടിയ മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD 810H സർട്ടിഫിക്കേഷൻ) 300% അൾട്രാ-വോളിയം ഉള്ള സിംഗിൾ ബോട്ടം-പോർട്ട്ഡ് സ്പീക്കർ എന്നിവയുണ്ട്. 15W ഫാസ്റ്റ് ചാർജിങും ബൈപാസ് ചാർജിങും ഉള്ള 7000mAh ബാറ്ററിയാണ് ഇതിലുള്ളത്. ഇത് ഫുൾ ചാർജിൽ ഫോൺ രണ്ട് ദിവസം വരെ ഉപയോഗിക്കാൻ സഹായിക്കും. വിലയും സ്‌പെസിഫിക്കേഷനും വിശദമായി പരിശോധിക്കാം.
റിയൽമി പി4 ലൈറ്റ് 5ജി: സ്പെസിഫിക്കേഷനുകൾ
- 6.8-ഇഞ്ച് (1570×720) പിക്സൽ HD+ IPS LCD സ്ക്രീൻ, 144Hz റീഫ്രഷ് റേറ്റ്, 180Hz വരെ ടച്ച് സാമ്പിൾ റേറ്റ്, 900 nits വരെ പീക്ക് ബ്രൈറ്റ്നസ്
- ഒക്‌ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.4GHz 6x കോർടെക്സ്-A55 @ 2GHz) ആം മാലി-G57 MC2 GPU
- 4GB / 6GB LPDDR4X RAM, 64GB / 128GB (UFS 2.2) സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ വികസിപ്പിക്കാവുന്ന മെമ്മറി
- ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)
- റിയൽമി യുഐ 7.0 ഉള്ള ആൻഡ്രോയിഡ് 16
- f/2.2 അപ്പേർച്ചർ, LED ഫ്ലാഷ്, 1080p വരെ 30fps വീഡിയോ റെക്കോർഡിംഗ് ഉള്ള 13MP പിൻ ക്യാമറ
- f/2.0 അപ്പേർച്ചറുള്ള 5MP ഫ്രണ്ട് ക്യാമറ, 1080p വരെ 30fps വീഡിയോ റെക്കോർഡിംഗ്
- സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ
- 3.5mm ഓഡിയോ ജാക്ക്, അൾട്രാ-ലീനിയർ ബോട്ടം-പോർട്ടഡ് സ്പീക്കർ, 300% അൾട്രാ വോളിയം ഓഡിയോ
- അളവുകൾ: 166.3×78.1×8.4 മിമി; ഭാരം: 212 ഗ്രാം
- IP64 റേറ്റിങ്, മിലിട്ടറി-ഗ്രേഡ് ഈട് (MIL-STD 810H സർട്ടിഫിക്കേഷൻ)
- 5G SA / NSA (n1/n3/n5/n8/n28B/n40/n41/n77/n78 bands), Dual 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), Bluetooth 5.3, GPS, GLONASS, Galileo, QZSS, USB Type-C
- 15W ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററി
റിയൽമി പി4 ലൈറ്റ് 5ജി: വിലയും ലഭ്യതയും
റിയൽമി പി4 ലൈറ്റ് 5ജി 4GB +64GB, 4GB + 128GB, 6GB + 128GB എന്നിങ്ങനെ മൂന്ന് സ്റ്റോറേജ് ഓപ്‌ഷനിലാണ് ലഭ്യമാവുക. 12,999 രൂപ മുതലാണ് ഇതിന് വില ആരംഭിക്കുന്നത്. ആദ്യ വിൽപ്പനയിൽ 1000 രൂപ ഓഫറും, കൂടാതെ 500 രൂപ ബാങ്ക് ഓഫറും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. മാർച്ച് 25നാണ് വിൽപ്പന ആരംഭിക്കുക. 25ന് അർധരാത്രി 12 മണി മുതൽ അടുത്ത ദിവസം അർധരാത്രി വരെയാണ് ആദ്യ വിൽപ്പന. ഫ്ലിപ്‌കാർട്ട്, റിയൽമിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ലഭ്യമാവും.
| റിയൽമി പി4 ലൈറ്റ് 5ജി | |||
| സ്റ്റോറേജ് | യഥാർത്ഥ വില | ഓഫർ | ഓഫർ വില |
| 4GB +64GB | 12,999 രൂപ | 1000 രൂപ ഓഫർ+ 500 രൂപ ബാങ്ക് ഓഫർ |
11,499 രൂപ |
| 4GB + 128GB | 13,999 രൂപ | 12,499 രൂപ | |
| 6GB + 128GB | 15,999 രൂപ | 14,499 രൂപ | |



Be the first to comment