ശബരിമല കട്ടിളപ്പാളി കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയത് വിശ്വാസ വഞ്ചനയെന്ന് റിമാന്റ് റിപ്പോർട്ട്. കട്ടിളപ്പാളികളിൽ സ്വർണ്ണം പൊതിഞ്ഞിരുന്നതായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് അറിയാമായിരുന്നു. പോറ്റിക്കെതിരെ തെളിവ് ലഭിച്ചതായ് എസ്ഐറ്റി കോടതിയിൽ പറഞ്ഞു. പാളികൾ ചെന്നെയിലെത്തിച്ച് സ്വർണം വേർതിരിച്ചാണെന്നും പോറ്റി മറ്റ് പ്രതികളുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. സാക്ഷിമൊഴികളും ലഭിച്ചു.
അതെസമയം ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടി അന്വേഷണം ദേവസ്വം തലപ്പത്തേക്ക്. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസുവിനെ ചോദ്യം ചെയ്തു. ശബരിമല കട്ടിളപ്പാളി കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ എസ് ഐ റ്റി കസ്റ്റഡിയിൽ വിട്ടു. പോറ്റി വിശ്വാസ വഞ്ചന നടത്തിയെന്ന് റിമാന്റ് റിപ്പോർട്ട്. മുരാരി ബാബു നൽകിയ ജാമ്യാപേക്ഷ ഈമാസം 6 ന് കോടതി പരിഗണിക്കും.
2019 ഡിസംബർ 9നാണ് സ്വർണക്കവർച്ച കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇ-മെയിൽ ബോർഡ് പ്രസിഡന്റായ എൻ.വാസുവിന് വന്നത്. ദ്വാരപാലക ശിൽപങ്ങളുടെയും ശ്രീകോവിലിന്റെയും മുഖ്യജോലികൾ പൂർത്തിയാക്കിയ ശേഷം സ്വർണം ബാക്കിയുണ്ടെന്നും സഹായം ആവശ്യമുള്ള പെൺകുട്ടിയുടെ വിവാഹാവശ്യത്തിന് ഇത് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുവെന്നുമായിരുന്നു മെയിൽ.
ഇക്കാര്യത്തിൽ ഉൾപ്പെടെയാണ് അന്വേഷണ സംഘം വാസുവിനോട് വിവരം തേടിയത്. എന്നാൽ മാധ്യമങ്ങളോട് പറഞ്ഞത് തന്നെ എൻ.വാസു SIT യോടും ആവർത്തിച്ചു. സ്വർണ്ണപ്പാളി ഇടപാട് സമയത്തു ദുരൂഹ ഇ-മെയിൽ വന്നപ്പോൾ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്വർണ്ണത്തിന്റെ ഭാരവ്യത്യാസമടക്കം റിപ്പോർട്ട് ചെയ്‌തില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. വാസുവിനെ വീണ്ടും ചോദ്യം ചെയ്തേക്കും. അന്വേഷണം ശരിയായ രീതിയിലെന്നും,ഇനി എല്ലാ കാര്യത്തിലും വിജിലൻസ് എസ്.പിയുടെ മേൽനോട്ടമുണ്ടാകുമെന്നും ദേവസ്വം പ്രസിഡന്റ് പി.എസ് പ്രശാന്ത് പറഞ്ഞു.



Be the first to comment