ബ്രിട്ടനില്‍ നോറോ വൈറസ് വ്യാപനം അതിരൂക്ഷമെന്ന് റിപ്പോര്‍ട്ട്. ഈയാഴ്ച നോറോ വൈറസ് ബാധയുമായി ഇംഗ്ലണ്ടിലെ ആശുപത്രികളില്‍ എത്തിയവരുടെ എണ്ണത്തില്‍ 45 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായിട്ടുണ്ട് എന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയവയാണ് സാധാരണയായി ഈ വൈറസ് ബാധിച്ചവര്‍ പ്രദര്‍ശിപ്പിക്കുന്ന ലക്ഷണങ്ങള്‍. കഴിഞ്ഞയാഴ്ച്ചയിലെ ഓരോ ദിവസവും ശരാശരി 823 രോഗികള്‍ വീതമാണ് ആശുപത്രികളില്‍ പ്രവേശിക്കപ്പെട്ടത്.
എന്‍ എച്ച് എസ്സ് ട്രസ്റ്റുകളുടെ മൂന്നില്‍ ഒന്നിലും നോറോ വൈറസ് ബാധിതര്‍ അഡ്മിറ്റ് ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. ഹള്‍ യൂണിവേഴ്‌സിറ്റി ടീച്ചിംഗ് ഹോസ്പിറ്റലിലാണ് ഏറ്റവുമധികം പേര്‍ അഡ്മിറ്റ് ചെയ്യപ്പെട്ടിട്ടുള്ളത്. 105 പേരാണ് ഇവിടെ നോറോവൈറസ് ബാധിച്ച് ചികിത്സയ്ക്കായി എത്തിയിട്ടുള്ളത്. തൊട്ടുപുറകെ 78 രോഗികളെ വീതം അഡ്മിറ്റ് ചെയ്ത ഹാംപ്ഷയര്‍ ഹോസ്പിറ്റലും, സോമര്‍സെറ്റ് ഹോസ്പിറ്റലുമുണ്ട്.



Be the first to comment