
ട്രെയിനില്‍ റിസര്‍വേഷന്‍ ടിക്കറ്റില്ലാതെ ദീര്‍ഘദൂര യാത്ര ചെയ്യുന്നതിനെ കുറിച്ച് ഇപ്പോള്‍ പലര്‍ക്കും ആലോചിക്കാന്‍ പോലും കഴിയില്ല. ട്രെയിന്‍ യാത്രയെക്കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ ടിക്കറ്റ് ബുക്ക് ചെയ്യുക എന്നതായിരിക്കും എല്ലാവരുടെയും മനസ്സിലേക്ക് ഓടിയെത്തുക. നേരത്തെ യാത്ര പ്ലാന്‍ ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്യുന്നവരും യാത്രയ്ക്ക് തൊട്ടുമുന്‍പ് തല്‍ക്കാല്‍ ടിക്കറ്റിനായി ഓടുന്നവരും നമ്മുടെ ഇടയില്‍ ഉണ്ട്.
അടിയന്തര സാഹചര്യങ്ങളില്‍ ടിക്കറ്റ് നേരത്തെ റിസര്‍വ് ചെയ്യാതെ തന്നെ സ്ലീപ്പര്‍ കോച്ചുകളില്‍ യാത്ര ചെയ്യാന്‍ കഴിഞ്ഞാല്‍ അത് യാത്രക്കാര്‍ക്ക് വലിയ ആശ്വാസമായിരിക്കും. ഇത്തരം സാഹചര്യങ്ങളില്‍ സഹായമായി എത്തുന്നതാണ് ഡീ റിസര്‍വ്ഡ് കോച്ചുകള്‍. എക്‌സ്പ്രസ് ട്രെയിനുകളിലാണ് ഈ സൗകര്യമുള്ളത്. ചില പ്രത്യേക സ്റ്റേഷനുകള്‍ക്ക് ഇടയിലായാണ് റിസര്‍വേഷന്‍ ടിക്കറ്റ് ഇല്ലാത്ത യാത്രക്കാര്‍ക്ക് സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്യാന്‍ റെയില്‍വേ സൗകര്യം ഒരുക്കുന്നത്. ഈ ട്രെയിനുകളില്‍ യാത്ര ചെയ്യുന്നതിന് ഡി റിസര്‍വ്ഡ് ടിക്കറ്റുകള്‍ യാത്രക്കാര്‍ക്ക് സ്റ്റേഷനില്‍ നിന്നും ചോദിച്ചു വാങ്ങാവുന്നതാണ്. സീസണ്‍ ടിക്കറ്റ് ഉള്ളവര്‍ക്കും ഇത്തരം കോച്ചുകളില്‍ റെയില്‍വേ യാത്ര അനുവദിക്കുന്നുണ്ട്.
ട്രെയിനിന്റെ നമ്പറും പേരും ഡി റിസര്‍വ് ചെയ്യാന്‍ പറ്റുന്ന സ്ഥലങ്ങളും ഡീ റിസര്‍വ് ചെയ്യാവുന്ന കോച്ച് നമ്പരും താഴെ:
16382 – കന്യാകുമാരി – പുനെ എക്‌സ്പ്രസ് : കന്യാകുമാരി മുതല്‍ എറണാകുളം ടൗണ്‍ വരെ എസ് 5 ഉം കന്യാകുമാരി മുതല്‍ പാലക്കാട് വരെ എസ് 6ഉം കോച്ചുകള്‍
12624 – തിരുവനന്തപുരം സെന്‍ട്രല്‍ – ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ ഫാസ്റ്റ് : തിരുവനന്തപുരം സെന്‍ട്രല്‍ മുതല്‍ എറണാകുളം ടൗണ്‍ വരെ. എസ് 7 കോച്ച്.
16629 – തിരുവനന്തപുരം സെന്‍ട്രല്‍ – മംഗലൂരു സെന്‍ട്രല്‍ എക്‌സ്പ്രസ് : തിരുവനന്തപുരം സെന്‍ട്രല്‍ മുതല്‍ കോട്ടയം വരെ എസ് 8 കോച്ചും കണ്ണൂര്‍ മുതല്‍ മംഗലൂരു സെന്‍ട്രല്‍ വരെ എസ് 9 കോച്ചും.
16347 – തിരുവനന്തപുരം സെന്‍ട്രല്‍ – മംഗലൂരു സെന്‍ട്രല്‍ എക്‌സ്പ്രസ് : കോഴിക്കോട് മുതല്‍ മംഗലൂരു സെന്‍ട്രല്‍ വരെ എസ് 8.
22640 – ആലപ്പുഴ – ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് : ആലപ്പുഴ മുതല്‍ പാലക്കാട് ജംഗ്ഷന്‍ വരെ എസ് 7.
12601 – ചെന്നൈ സെന്‍ട്രല്‍ – മംഗലൂരു സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് : കോഴിക്കോട് മുതല്‍ മംഗളൂരു സെന്‍ട്രല്‍ വരെ എസ് 8, എസ് 9.
12602 – മംഗലൂരു സെന്‍ട്രല്‍ – ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ്. മംഗലൂരു സെന്‍ട്രല്‍ മുതല്‍ കോഴിക്കോട് വരെ എസ് 8, എസ് 9
16630 – മംഗലൂരു സെന്‍ട്രല്‍ – ട്രിവാന്‍ഡ്രം സെന്‍ട്രല്‍ എക്‌സ്പ്രസ് : കോട്ടയം മുതല്‍ തിരുവനന്തപുരം സെന്‍ട്രല്‍ വരെ എസ് 6.
16348 – മംഗലൂരു സെന്‍ട്രല്‍ – ട്രിവാന്‍ഡ്രം സെന്‍ട്രല്‍ എക്‌സ്പ്രസ് : മംഗലൂരു സെന്‍ട്രല്‍ മുതല്‍ കോഴിക്കോട് വരെ എസ് 8
22638 – മംഗലൂരു സെന്‍ട്രല്‍ – ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് : ഈ റോഡ് മുതല്‍ ചെന്നൈ സെന്‍ട്രല്‍ വരെ എസ് 9.
20635 – ചെന്നൈ എഗ്മോര്‍ – കൊല്ലം സൂപ്പര്‍ഫാസ്റ്റ് : തിരുനെല്‍വേലി ജംഗ്ഷന്‍ മുതല്‍ കൊല്ലം ജംഗ്ഷന്‍ വരെ എസ് 10, എസ് 11
20636 – കൊല്ലം – ചെന്നൈ എഗ്മോര്‍ സൂപ്പര്‍ഫാസ്റ്റ് : കൊല്ലം ജംഗ്ഷന്‍ മുതല്‍ തിരുനെല്‍വേലി ജംഗ്ഷന്‍ വരെ എസ് 11.
22637 – ചെന്നൈ സെന്‍ട്രല്‍ – മംഗളൂരു സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് : ചെന്നൈ സെന്‍ട്രല്‍ മുതല്‍ സേലം ജംഗ്ഷന്‍ വരെ എസ് 4
16528 – കണ്ണൂര്‍ യശ്വന്തപൂര്‍ എക്‌സ്പ്രസ് : കണ്ണൂര്‍ മുതല്‍ കോഴിക്കോട് വരെ എസ് 7, എസ് 8
22639 – ചെന്നൈ സെന്‍ട്രല്‍ – ആലപ്പുഴ സൂപ്പര്‍ഫാസ്റ്റ് : തൃശൂര്‍ മുതല്‍ ആലപ്പുഴ വരെ എസ്10
16751 – ചെന്നൈ എഗ്മോര്‍ – രാമേശ്വരം എക്‌സ്പ്രസ് : മാനമധുരൈ ജംഗ്ഷന്‍ മുതല്‍ രാമേശ്വരം വരെ എസ് 11, എസ് 12
16752 – രാമേശ്വരം – ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ് : രാമേശ്വരം മുതല്‍ കാരക്കുടി ജംഗ്ഷന്‍ വരെ എസ് 11, എസ് 12
16159 – ചെന്നൈ എഗ്മോര്‍ – മംഗലൂരു സെന്‍ട്രല്‍ എക്‌സ്പ്രസ് : കോയമ്പത്തൂര്‍ ജംഗ്ഷന്‍ മുതല്‍ മംഗലൂരു സെന്‍ട്രല്‍ വരെ എസ് 10, എസ് 11.
16160 – മംഗളൂരു സെന്‍ട്രല്‍ – ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ് : മംഗലൂരു സെന്‍ട്രല്‍ മുതല്‍ തിരുച്ചിറപ്പള്ളി ജംഗ്ഷന്‍ വരെ എസ് 8, മംഗലൂരു സെന്‍ട്രല്‍ മുതല്‍ കരൂര്‍ വരെ എസ് 9, എസ് 10, എസ് 11
16235 – തൂത്തുക്കുടി – മൈസൂരു എക്‌സ്പ്രസ് : തൂത്തുക്കുടി മുതല്‍ മധുര ജംഗ്ഷന്‍ വരെ എസ് 9, എസ് 10
16525 – കന്യാകുമാരി – ബംഗലൂരു എക്‌സ്പ്രസ് : കന്യാകുമാരി മുതല്‍ എറണാകുളം ടൗണ്‍ വരെ എസ് 6, കന്യാകുമാരി മുതല്‍ പാലക്കാട് വരെ എസ് 7.
17229 – തിരുവനന്തപുരം സെന്‍ട്രല്‍ – സെക്കന്ദരാബാദ് എക്‌സ്പ്രസ് : തിരുവനന്തപുരം സെന്‍ട്രല്‍ മുതല്‍ എറണാകുളം ടൗണ്‍ വരെ എസ് 8.
12689 – ചെന്നൈ സെന്‍ട്രല്‍ – നാഗര്‍കോവില്‍ ജംഗ്ഷന്‍ സൂപ്പര്‍ഫാസ്റ്റ് : തിരുനെല്‍വേലി ജംഗ്ഷന്‍ മുതല്‍ നാഗര്‍കോവില്‍ ജംഗ്ഷന്‍ വരെ എസ് 10, എസ് 11.
16346 – തിരുവനന്തപുരം സെന്‍ട്രല്‍ – മുംബൈ എല്‍ റ്റി റ്റി എക്‌സ്പ്രസ് : തിരുവനന്തപുരം സെന്‍ട്രല്‍ മുതല്‍ എറണാകുളം ജംഗ്ഷന്‍ വരെ എസ് 6
16127 – ചെന്നൈ എഗ്മോര്‍ – ഗുരുവായൂര്‍ എക്‌സ്പ്രസ് : തിരുനെല്‍വേലി ജംഗ്ഷന്‍ മുതല്‍ നാഗര്‍കോവില്‍ ജംഗ്ഷന്‍ വരെ എസ്11.
16128 – ഗുരുവായൂര്‍ – ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ് : നാഗര്‍കോവില്‍ ജംഗ്ഷന്‍ മുതല്‍ തിരുനെല്‍വേലി ജംഗ്ഷന്‍ വരെ എസ് 11
16203 – ചെന്നൈ സെന്‍ട്രല്‍ – തിരുപ്പതി എക്‌സ്പ്രസ് : ചെന്നൈ സെന്‍ട്രല്‍ മുതല്‍ തിരുപ്പതി വരെ എസ് 8, എസ് 9, എസ് 10
16512 – കണ്ണൂര്‍ – ബംഗലൂരു എക്‌സ്പ്രസ് : കണ്ണൂര്‍ മുതല്‍ മംഗലൂരു സെന്‍ട്രല്‍ വരെ എസ് 5, എസ് 6, എസ് 7
16729 – മധുര – പുനലൂര്‍ എക്‌സ്പ്രസ് : തിരുവനന്തപുരം സെന്‍ട്രല്‍ മുതല്‍ പുനലൂര്‍ വരെ എസ് 6, എസ് 7
16730 – പുനലൂര്‍ – മധുര എക്‌സ്പ്രസ് : പുനലൂര്‍ മുതല്‍ തിരുവനന്തപുരം സെന്‍ട്രല്‍ വരെ എസ് 6, എസ് 7
16527 – യശ്വന്ത്പുര്‍ – കണ്ണൂര്‍ എക്‌സ്പ്രസ് : കോഴിക്കോട് മുതല്‍ കണ്ണൂര്‍ വരെ എസ് 7, എസ് 8
13352 – ആലപ്പുഴ – ധന്‍ബാദ് എക്‌സ്പ്രസ് : ആലപ്പുഴ മുതല്‍ കോയമ്പത്തൂര്‍ ജംഗ്ഷന്‍ വരെ എസ് 5, എസ് 6.
Be the first to comment