മലയാളികളുടെ വീടെന്ന സ്വപ്നത്തിന് കൂടുതൽ മികവേകാൻ ‘റാപ്‌സഡി’ തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിച്ചു. ക്രോമാറ്റിക്ക സ്റ്റീൽ ഇന്റീരിയറുകൾ, സുമൈ പ്രീ-ഹംഗ് എഞ്ചിനീയേർഡ് വുഡ് ഡോറുകൾ, ബോസ്ച് & കാരിസിൽ ബിൽറ്റ്-ഇൻ അപ്ലയൻസെസ്, സ്‌പെക്ട സ്റ്റോൺ സർഫേസുകൾ & ഓസോൺ ഡോർ ഹാർഡ്‌വെയറുകൾ എന്നിവയ്‌ക്കായുള്ള എക്‌സ്‌ക്ലൂസീവ് ഷോറൂമാണ് റാപ്‌സഡി.
തിരുവനന്തപുരം പേരൂർക്കടയിൽ ആരംഭിച്ച ഷോറൂം തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്‌സ് ചെയർമാൻ രഘുചന്ദ്രൻ നായർ, കേരള ക്രെഡായ് ചെയർമാൻ റോയ് പീറ്റർ, അയ്യർ & മഹേഷ് ആർക്കിടെക്‌ട്‌സിന്റെ പ്രശസ്ത ആർക്കിടെക്റ്റ് എൻ മഹേഷ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ഹിൻഡ്‌വെയർ എച്ച് ആൻഡ് ആർ ജോൺസൺ, സോമാനി ടൈൽസ്, കാരിസിൽ & മസണൈറ്റ് ഡോർസ് തുടങ്ങിയ സ്ഥാപനങ്ങളിൽ 3 പതിറ്റാണ്ടിലേറെയായി സീനിയർ മാനേജ്‌മെന്റ് സ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന രാകേഷ് നായർ (മാനേജിംഗ് ഡയറക്ടർ), മിഡിൽ ഈസ്റ്റിലെ പ്രോജക്ട് മാനേജ്‌മെന്റിൽ വൈദഗ്ധ്യമുള്ള പ്രൊഫഷണലായ രാജേഷ് എൻആർ(മാനേജിങ് പാർട്ണർ ), ഏഷ്യൻ പെയിന്റ്‌സ്, നെറോലാക്, പിഡിലൈറ്റ്, എച്ച് & ആർ ജോൺസൺ തുടങ്ങിയ വിവിധ കമ്പനികളിൽ 35 വർഷത്തെ എക്സ്പ്പീരിയൻസുള്ള സെയിൽസ് പ്രൊഫഷണലായ ഷാജി തോമസ് (മാനേജിങ് പാർട്ണർ) എന്നിവരുടെ നേതൃത്വത്തിലാണ് ‘റാപ്‌സഡി’യുടെ പ്രവർത്തനം.





Be the first to comment