മൈസൂര്‍: മുതുമല കടുവസങ്കേതത്തിന്റെ ഭാഗമായ മസിനഗുഡിയിലെ ജനപ്രിയ കാട്ടുകൊമ്പന് റിവാള്‍ഡോ ചെരിഞ്ഞു. കഴിഞ്ഞ മൂന്നുമാസമായി മുതുമല റേഞ്ചില്‍ നിന്ന് കാണാതായിരുന്നു. 15 ദിവസം മുമ്പാണ് മുതുമലയില്‍ തിരിച്ചെത്തിയത്
ശരീരത്തില്‍ മറ്റ് ആനകളുടെ കുത്തേറ്റ പരിക്കുകളുണ്ടായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് ആന വീണത്. ഇന്ന് ഉച്ചയോടെ ചെരിയുകയായിരുന്നു. നിരവധി ആരാധകരെ നേടിയ കാട്ടുകൊമ്പനായിരുന്നു റിവാള്‍ഡോ.
ആനയെ കണ്ടെത്താൻ ഡ്രോൺ അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് തമിഴ്നാട് വനംവകുപ്പ് പരിശ്രമിച്ചിരുന്നു. മുതുമലയിലെ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുന്ന റിവാൾഡോ നാട്ടുകാരുടെയും വിനോദസഞ്ചാരികളുടെയും പ്രിയപ്പെട്ടവനായിരുന്നു. പരിസ്ഥിതി ശാസ്ത്രജ്ഞനായ ഇആർസി ദാവീദാരുടെ മകൻ മാർക്ക് ദാവീദാരുമായുള്ള സൗഹൃദമാണ് റിവാൾഡോയെ പ്രശസ്തനാക്കിയത്.



Be the first to comment