
അതിരമ്പുഴ: അസോസിയേഷൻ ഫോർ ഡിഫറൻ്റിലി എബിൾഡ് ഓഫ് കേരള തിരുവനന്തപുരത്ത് സംഘടിപ്പിച്ച മൂന്നാമത് കേരള സ്റ്റേറ്റ് പാര ഗയിംസ് – 2024 ൻ്റെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളിൽ മികച്ച വിജയം നേടിയ അതിരമ്പുഴ കൂർക്കകാലായിൽ റോബിൻ സെബാസ്റ്റ്യൻ നാടിൻ്റെ അഭിമാനമായി.
ഗയിംസിൻെറ ഭാഗമായി നടന്ന 14-ാംമത് കേരള സ്റ്റേറ്റ് പാര അതലെറ്റിക് ചാമ്പ്യൻഷിപ്പ് 2024-25 ലെ എഫ് 41 കാറ്റഗറിയിൽ ജാവലിൻ ത്രോയിൽ സ്വർണ്ണ മെഡലും ഡിസ്കസ് ത്രോയിൽ വെള്ളിയും ഷോട്പുട്ടിൽ വെങ്കലവുമായാണ് റോബിൻ അഭിമാനനേട്ടം കൈവരിച്ചത്.
കൂടാതെ ഗയിംസിൻ്റെ ഭാഗമായി നടന്ന 8-ാംമത് കേരള സ്റ്റേറ്റ് പാര പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പൽ വെങ്കല മെഡലും റോബിൻ നേടി.ഏറ്റുമാനൂർ സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനായ റോബിൻ മുൻപും കായികരംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.ലിറ്റിൽ പിപ്പിൾസ് സ്പോർട്സ് ക്ലബ് അംഗമായ റോബിൻ നല്ല ഒരു ഫുട്ബോൾ താരം കൂടിയാണ്.
Be the first to comment