ടി-20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ സെമിഫൈനലിനുള്ള തയ്യാറെടുപ്പിനിടെ ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്ക് പരുക്ക്. നെറ്റ്സിൽ പരിശീലനത്തിനിടെ ത്രോഡൗൺ സ്പെഷ്യലിസ്റ്റ് രഘുവിനെ നേരിടുന്നതിനിടെയാണ് രോഹിതിൻ്റെ കൈക്ക് പരുക്കേറ്റത്. തുടർന്ന് രോഹിത് പരിശീലനം നിർത്തിവച്ചു.
വലതുകയ്യിലാണ് പരിക്ക് പറ്റിയത്. ഉടൻ തന്നെ ഫിസിയോ എത്തി രോഹിതിനെ പരിശോധിച്ചു. അല്പ സമയം വിശ്രമിച്ചതിനു ശേഷം രോഹിത് വീണ്ടും നെറ്റ്സിലെത്തിയെങ്കിലും ഉടൻ തന്നെ പരിശീലനം പൂർത്തിയാക്കി മടങ്ങി. പരുക്ക് ഗുരുതരമാണോ അല്ലയോ എന്നതിനെപ്പറ്റി വ്യക്തത വന്നിട്ടില്ല. പരുക്കിനെ തുടർന്ന് ഇംഗ്ലണ്ടിനെതിരെ രോഹിത് പുറത്തിരുന്നാൽ അത് ഇന്ത്യക്ക് വലിയ തിരിച്ചടിയാവും.
Just in: Rohit Sharma hit on the right hand during India's nets in Adelaide #T20WorldCup pic.twitter.com/1PMKAXqiiP
— ESPNcricinfo (@ESPNcricinfo) November 8, 2022


Be the first to comment