
മെക്സികോ: മാമോദീസ ചടങ്ങിനിടെ പള്ളിയുടെ മേല്‍ക്കൂര തകര്‍ന്നുവീണ് ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. മെക്സികോയിലെ താമൌലിപാസിലെ മേഡ്രോയിലുള്ള കത്തോലിക്കാ ദേവാലയത്തിന്റെ മേല്‍ക്കൂരയാണ് വിശ്വാസികളുടെ മേലേയ്ക്ക് തകര്‍ന്നു വീണത്. നൂറിലധികം ആളുകള്‍ ദേവാലയത്തിലുണ്ടായിരുന്ന സമയത്തായിരുന്നു അപകടമുണ്ടായത്. നാല്‍പതോളം ആളുകളാണ് മേല്‍ക്കൂരയുടെ അവശിഷ്ടങ്ങളില്‍ കുടുങ്ങിപ്പോയത്.
BREAKING 🇲🇽
Tragedy strikes in Ciudad Madero, Mexico, as the roof of Santa Cruz church collapses during a baptism ceremony. Approximately 30 individuals remain trapped under the rubble, while several others are injured.#MexicoChurchCollapsepic.twitter.com/wuCoLt8uj1 pic.twitter.com/QeFhLbzEI9— Today On Globe (@TodayOnGlobe) October 2, 2023
ഞായറാഴ്ച ഉച്ച തിരിഞ്ഞാണ് അപകടമുണ്ടായത്. ഹോളി ക്രോസ് ദേവാലയത്തിലെ നിര്‍മ്മാണ തകരാറാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പൊലീസും അവശ്യ സേനാംഗങ്ങളുമെത്തിയാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. പത്തോളം പേരേ പള്ളിക്കുള്ളില്‍ നിന്ന് രക്ഷപ്പെടുത്തി. പരിക്കേറ്റവരുടെ നില ഗുരുതരമാണ്.
Be the first to comment