ഭാരതാംബയും, സ്വയം സേവകരും ആലേഖനം ചെയ്ത 100 രൂപ നാണയം പുറത്തിറക്കി; ശാഖകൾ രാജ്യത്തിന്റ വികസനത്തിന് സഹായിക്കുന്നുവെന്ന് പ്രധാനമന്ത്രി

ഡൽഹിയിൽ ആർ എസ് എസ് ന്റെ 100 വാർഷിക ആഘോഷ ചടങ്ങ് ആരംഭിച്ചു. ആർ എസ് എസ് സർകാര്യ വാഹക് ദത്തത്രേയ ഹോസബോലെ, കേന്ദ്ര സാംസ്കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ആർ എസ് എസ് 100 വാർഷികത്തോടനുബന്ധിച്ചുള്ള പ്രത്യേക തപാൽ സ്റ്റാമ്പ് പ്രധാനമന്ത്രി പുറത്തിറക്കി. പ്രത്യേക നാണയവും ചടങ്ങിൽ പ്രധാനമന്ത്രി പുറത്തിറക്കി. ഭാരതാംബ ചിഹ്നം ആ ലേഖനം ചെയ്തതാണ് 100 രൂപയുടെതാണ് നാണയം.

പ്രധാനമന്ത്രി എല്ലാവർക്കും മഹാനവമി ആശംസകൾ നേർന്ന് സംസാരിച്ചു. ആർഎസ്എസിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ചുള്ള പ്രത്യേക സ്റ്റാമ്പും നാണയവും പുറത്തിറക്കി. രാഷ്ട്രചിഹ്നത്തോടൊപ്പം ഭാരതാംബ യെയും, സ്വയം സേവകരെയും ആലേഖനം ചെയ്ത താണ് 100 രൂപയുടെ നാണയം. 100 വർഷങ്ങൾ മുമ്പ് ദസറ ദിനത്തിൽ ആർ‌എസ്‌എസ് സ്ഥാപിതമായത് വെറും യാദൃശ്ചികതയല്ലെന്നും അദ്ദേഹം പറഞ്ഞു.

ആർ‌എസ്‌എസ് പ്രത്യയശാസ്ത്രത്തിന്റെ കളിത്തൊട്ടിൽ. ആയിരക്കണക്കിന് വർഷങ്ങളായി തുടരുന്ന പാരമ്പര്യത്തിന്റെ പുനരുത്ഥാനമായിരുന്നു ആർ എസ് എസ് . ആർ എസ് എസ്ന്റെ ശതാബ്ദിക്ക് സാക്ഷ്യം വഹിക്കാൻ കഴിയുന്നത് നമ്മുടെ ഭാഗ്യം. സംഘശാഖ ഒരു പ്രചോദന ഭൂമി. ശാഖകൾ രാജ്യത്തിന്റ വികസനത്തിന് സഹായിക്കുന്നു. സ്വാതന്ത്ര്യസമര സമയത്ത് ഡോ. ഹെഡ്ഗെവാർ നിരവധി തവണ ജയിലിൽ കിടന്നു. നിരവധി സ്വാതന്ത്ര്യ സമര സേനാനികൾക്ക് സംരക്ഷണം നൽകി. രാഷ്ട്രത്തെ സേവിക്കുന്നതിനും സമൂഹത്തെ ശാക്തീകരിക്കുന്നതിനും ആർ‌എസ്‌എസ് വളണ്ടിയർമാർ സ്വയം സമർപ്പിച്ചിരിക്കുന്നുവെന്നും മോദി വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*