ഡൽഹിലെ സ്കൂളുകളിൽ ആർഎസ്എസിന്റെ ചരിത്രം പാഠ്യ വിഷയമാക്കാൻ തീരുമാനം. ആർഎസ്എസ് പ്രത്യയശാസ്ത്രം ഉൾപ്പെടെ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തും. രാഷ്ട്രനീതി പരിപാടിയുടെ ഭാഗമായാണ് നീക്കം. ഡൽഹി വിദ്യാഭ്യാസ മന്ത്രി ഇക്കാര്യം സ്ഥിരീകരിച്ചു. 12-ാം ക്ലാസുവരെയുള്ള ആർഎസ്എസ് പഠഭാഗമാകുക.
അതേസമയം ഡൽഹിയിൽ ആർ എസ് എസ് ന്റെ 100 വാർഷിക ആഘോഷ ചടങ്ങ് ആരംഭിച്ചു. ആർഎസ്എസ് സർ കാര്യ വാഹക് ദത്തത്രേയ ഹോസബോലെ, കേന്ദ്ര സാംസ്കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ആർഎസ്എസ് 100 വാർഷികത്തോടനുബന്ധിച്ചുള്ള പ്രത്യേക തപാൽ സ്റ്റാമ്പ് പ്രധാനമന്ത്രി പുറത്തിറക്കി. പ്രത്യേക നാണയവും ചടങ്ങിൽ പ്രധാനമന്ത്രി പുറത്തിറക്കി. ഭാരതാംബ ചിഹ്നം ആ ലേഖനം ചെയ്തതാണ് 100 രൂപയുടെതാണ് നാണയം.



Be the first to comment