
ലോകത്ത് ഭീകരവാദവും സ്വേച്ഛാധിപത്യവും പ്രോത്സാഹിപ്പിക്കുന്നത് അമേരിക്ക എന്ന് RSS മുഖപത്രം ഓർഗനൈസർ. സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും മിശിഹ എന്ന വ്യാജേന, അമേരിക്ക ലോകത്ത് ഭീകരതയെയും സ്വേച്ഛാധിപത്യത്തെയും പ്രോത്സാഹിപ്പിക്കുകയാണ്.
അധിക തീരുവയിലൂടെ ഇന്ത്യയെ അടിച്ചമർത്താനാണ് ട്രംപ് ശ്രമിച്ചതെന്നും ഓർഗനൈസർ ചൂണ്ടിക്കാട്ടി. വ്യാപാര യുദ്ധങ്ങളും താരിഫുകളും മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തെ ദുർബലപ്പെടുത്തുന്നതിനുമുള്ള പുതിയ ഉപകരണങ്ങളാണ്. ഐക്യരാഷ്ട്രസഭ, ലോക വ്യാപാര സംഘടന തുടങ്ങിയ അന്താരാഷ്ട്ര സ്ഥാപനങ്ങൾ അപ്രസക്തവും കാര്യക്ഷമവുമല്ലെന്നും RSS മുഖപത്രം വിമർശിച്ചു.
സൈനിക ശക്തിയിലും സാമ്പത്തിക ചൂഷണത്തിലും അധിഷ്ഠിതമായ അമേരിക്ക കുത്തകയാക്കി വച്ചിരുന്ന അനിയന്ത്രിതമായ ലോകക്രമം തകര്‍ത്തുകൊണ്ടിരിക്കുകയാണെന്നും എഡിറ്റോറിയല്‍ വിമര്‍ശിച്ചു.
ലോക മഹായുദ്ധത്തിന് ശേഷം ലോകമെമ്പാടും ജനാധിപത്യം, സ്ഥിരത, സമാധാനം എന്നിവ വ്യാപിക്കുമെന്ന് കരുതിയിരുന്നു. എന്നാല്‍ നമ്മള്‍ കരുതിയതില്‍ നിന്നും തികച്ചും വിഭിന്നമായ സാഹചര്യമാണിതെന്നും അമേരിക്കന്‍ ഏക ധ്രുവ ലോകം അധഃപതനത്തിലേക്ക് നീങ്ങുകയാണെന്നും ഓര്‍ഗനൈസര്‍ വിമര്‍ശിച്ചു.
ലോക യുദ്ധങ്ങള്‍, അനാവശ്യമായ താരിഫ് അടക്കമുള്ള കാര്യങ്ങള്‍ക്ക് നമ്മള്‍ സാക്ഷ്യം വഹിക്കുകയാണെന്നും സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെ മിശ്ശിഹയെന്ന് സ്വയം അവകാശപ്പെടുന്ന അമേരിക്ക തീവ്രവാദത്തെയും സ്വേച്ഛാധിപത്യത്തേയും പ്രേത്സാഹിപ്പിക്കുകയാണെന്നും ഓര്‍ഗനൈസര്‍ വിമര്‍ശിച്ചു.
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങല്‍ തുടരുന്നതിന് മറുപടിയായാണ് ഇന്ത്യയ്ക്ക് പകരം തീരുവ അമേരിക്ക കുത്തനെ ഉയര്‍ത്തിയത്. ഇന്ത്യയ്ക്ക് 25 ശതമാനം അധിക തീരുവ ചുമത്തുന്ന എക്സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പിടുകയായിരുന്നു. ഇതോടെയാണ് 50 ശതമാനം തീരുവയിലേക്കെത്തിയത്.
Be the first to comment