ബിജെപി ചീഫ് വിപ്പ് തളർന്നുവീണു, ബം​ഗാൾ നിയമസഭയിൽ കയ്യാങ്കളി; ബിജെപി എംഎൽഎമാർ വോട്ട് കള്ളൻമാരെന്ന് മമത ബാനർജി

ബം​ഗാൾ നിയമസഭയിൽ കയ്യാങ്കളി. ബിജെപി എംഎൽഎമാർ വോട്ട് കള്ളൻമാരെന്ന് മുഖ്യമന്ത്രി മമത ബാനർജി. മമതയുടെ പ്രസം​ഗത്തിനിടെ ബഹളംവച്ച ബിജെപി എംഎൽഎമാരെ ഉദ്യോ​ഗസ്ഥർ പുറത്താക്കി. 5 എംഎൽഎമാർക്ക് സസ്പെൻഷൻ. ബിജെപി എംഎൽഎമാരായ ശങ്കര് ഘോഷിനെയും അഗ്നിമിത്ര പോളിനെയും സസ്‌പെൻഡ് ചെയ്തു.

ബിജെപി എംഎൽഎമാർ മാർഷലുകളും സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടി. ബിജെപി ചീഫ് വിപ്പ് തളർന്നുവീണു. ബംഗാളി കുടിയേറ്റക്കാർക്കെതിരായ അതിക്രമങ്ങൾ സംബന്ധിച്ച സർക്കാർ പ്രമേയത്തിലെ ചർച്ചയ്ക്കിടെയാണ് സംഘർഷം.

ബിജെപി ബംഗാളി വിരുദ്ധമെന്ന് മമത ബാനർജി പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പിൽ ജനങ്ങൾ ബിജെപിയെ തൂത്ത് ഏറിയും എന്നും മമത ആരോപിച്ചു. വോട്ടു മോഷണം കൊണ്ട് അധികാരത്തിൽ തുടരാൻ ആകില്ലെന്ന് മമത. ബിജെപി സ്വേച്ഛാധിപത്യ പാർട്ടിയാണ്. ബിജെപിക്ക് കൊളോണിയൽ മനോഭാവമാണ്. ബംഗാളിനെ അവരുടെ കോളനിയാക്കാൻ ബിജെപി ആഗ്രഹിക്കുന്നുവെന്നും മമത ആരോപിച്ചു.

ബിജെപി എംഎൽഎമാർ വോട്ട് കള്ളൻമാരെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞതിന് പിന്നാലെയാണ് സഭയിൽ ബിജെപി അംഗങ്ങൾ പ്രതിഷേധം ശക്തമാക്കിയത്. പിന്നാലെ ചീഫ് വിപ്പടക്കം 5 എംൽഎമാരെ ഒരു ദിവസത്തേക്ക് നിയമസഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി സ്പീക്കർ ബിമൻ ബാനർജി അറിയിക്കുകയും, സഭയിൽ നിന്നും പുറത്താക്കുകയുമായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*