മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ 15 പൈസയുടെ നഷ്ടത്തോടെ 89.90 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും ഡോളര്‍ ശക്തിയാര്‍ജിക്കുന്നതുമാണ് രൂപയെ സ്വാധീനിക്കുന്നത്.
ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് വിദേശനിക്ഷേപകര്‍ നിക്ഷേപം പിന്‍വലിക്കുന്നത് തുടരുകയാണ്. കഴിഞ്ഞ ദിവസം 23 പൈസയുടെ നേട്ടത്തോടെ 89.75 എന്ന നിലയിലാണ് രൂപ ക്ലോസ് ചെയ്തത്. അമേരിക്ക- ഇന്ത്യ വ്യാപാരത്തിലെ അനിശ്ചിതത്വം, ഡോളര്‍ ആവശ്യകത ഉയര്‍ന്നത് അടക്കമുള്ള വിഷയങ്ങളും രൂപയില്‍ പ്രതിഫലിക്കുന്നുണ്ട്. ഈ വര്‍ഷം ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ 1650 കോടി ഡോളറാണ് പിന്‍വലിച്ചത്.
അതിനിടെ ഓഹരി വിപണി നേരിയ നേട്ടത്തിലാണ്. ബിഎസ്ഇ സെന്‍സെക്‌സ് 200ലധികം പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റി 26,000ന് മുകളിലാണ്. ചൊവ്വാഴ്ച വിദേശ നിക്ഷേപകര്‍ 3844 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് വിറ്റഴിച്ചത്. ഇന്ന് പ്രധാനമായി ഐടി ഓഹരികളാണ് നഷ്ടം നേരിടുന്നത്. ടിസിഎസ്, ടെക് മഹീന്ദ്ര, വിപ്രോ, ഇന്‍ഫോസിസ്, ബജാജ് ഫിനാന്‍സ് ഓഹരികള്‍ നഷ്ടം നേരിട്ടപ്പോള്‍ ജെഎസ്ഡബ്ല്യൂ സ്റ്റീല്‍, ടാറ്റ സ്റ്റീല്‍, എന്‍ടിപിസി, പവര്‍ ഗ്രിഡ് ഓഹരികള്‍ നേട്ടം ഉണ്ടാക്കി.



Be the first to comment