ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു.വ്യാപാരത്തിന്റെ തുടക്കത്തില്‍ മൂല്യത്തില്‍ 16 പൈസയുടെ ഇടിവ് നേരിട്ടതോടെ വീണ്ടും 90ന് മുകളില്‍ എത്തിയിരിക്കുകയാണ് രൂപ. ഒരു ഡോളര്‍ വാങ്ങാന്‍ 90.11 രൂപ നല്‍കണം.
എണ്ണവില വര്‍ധനയും വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കുമാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണം. ഇതിന് പുറമേ ഇറക്കുമതിക്കാരുടെയും കോര്‍പ്പറേറ്റ് കമ്പനികളുടെയും ഡോളര്‍ ആവശ്യകത വര്‍ധിച്ചതും രൂപയുടെ മൂല്യത്തെ സ്വാധീനിച്ചിട്ടുണ്ട്. വെള്ളിയാഴ്ച 89.95 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം അവസാനിച്ചത്. ആറുമാസത്തിനിടെ വീണ്ടും മുഖ്യ പലിശനിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് തയ്യാറായതാണ് വെള്ളിയാഴ്ച രൂപയൂടെ മൂല്യത്തില്‍ പ്രതിഫലിച്ചത്.
വ്യാപാര കരാര്‍ അന്തിമമാക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ആദ്യ ഘട്ട ചര്‍ച്ചകള്‍ക്ക് ഡിസംബര്‍ 10ന് തുടക്കമാകുകയാണ്. വരുംദിവസങ്ങളില്‍ വ്യാപാര കരാറില്‍ ഉണ്ടാവുന്ന തീരുമാനങ്ങള്‍ രൂപയുടെ മൂല്യത്തെ സ്വാധീനിക്കുമെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
അതിനിടെ ഓഹരി വിപണി നഷ്ടത്തിലാണ്. ബിഎസ്ഇ സെന്‍സെക്സ് 350 പോയിന്റിന്റെ നഷ്ടമാണ് നേരിട്ടത്. നിഫ്റ്റിയില്‍ 26,000ന് തൊട്ടുമുകളിലാണ് വ്യാപാരം തുടരുന്നത്. ബജാജ് ഫിനാന്‍സ്, ആക്സിസ് ബാങ്ക്, മാക്സ് ഹെല്‍ത്ത്കെയര്‍ ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്.



Be the first to comment