റഷ്യൻ ഡ്രോൺ ആക്രമണം; ചെർണോബിൽ ആണവ റിയാക്ടറിലെ സുരക്ഷാകവചത്തിന് തകരാർ

റഷ്യൻ ഡ്രോൺ ആക്രമണത്തെ തുടർന്ന് യുക്രെയ്‌നിലെ ചെർണോബിൽ ആണവ റിയാക്ടറിനെ മൂടുന്ന സുരക്ഷാകവചത്തിന് തകരാർ സംഭവിച്ചെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി സ്ഥിരീകരിച്ചു. ആണവ വികിരണങ്ങൾ നിയന്ത്രിക്കാനുള്ള ശേഷി കവചത്തിന് നഷ്ടപ്പെട്ടെന്നും തകരാർ ഉടൻ പരിഹരിക്കണമെന്നും ആണവോർജ ഏജൻസി. 1986-ലെ ചെർണോബിൽ ദുരന്തത്തിനുശേഷം ആണവവികിരണം തടയാൻ കവചത്തിന് ഫെബ്രുവരിയിൽ നടന്ന റഷ്യൻ ഡ്രോൺ ആക്രമണത്തിലാണ് തകരാർ സംഭവിച്ചത്.

അതേസമയം യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിൽ, അമേരിക്കയും യുക്രൈനും തമ്മിൽ നടത്തിയ ചർച്ച അവസാനിച്ചു. ഫ്‌ളോറിഡയിലെ മയാമിയിലാണ് ത്രിദിന ചർച്ച നടന്നത്. യുക്രെയ്‌ന്റെ സുരക്ഷാ ഗ്യാരന്റിയുടെ കാര്യത്തിലും ഡോൺബാസിലെ ഭൂമി റഷ്യയ്ക്ക് കൈമാറുന്ന കാര്യത്തിലും തീരുമാനമായില്ലെന്ന് റിപ്പോർട്ടുകൾ. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ ദേശീയ സുരക്ഷാ തന്ത്രം റഷ്യയുടെ വീക്ഷണങ്ങളുമായി പൊരുത്തപ്പെടുന്നതാണെന്ന് റഷ്യ അവകാശപ്പെട്ടു.

യുക്രെയ്‌ന് അമേരിക്ക നൽകുന്ന പിന്തുണ അവസാനിപ്പിക്കാൻ സാധ്യതയുണ്ടെന്ന് ഡോണൾഡ് ട്രംപിന്റെ മകൻ ഡോണൾഡ് ട്രംപ് ജൂനിയർ ഖത്തറിലെ ദോഹ ഫോറത്തിൽ പറഞ്ഞു. യുക്രെയ്‌നിൽ തിരഞ്ഞെടുപ്പ് നടന്നാൽ വിജയിക്കില്ലെന്ന് പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കിയ്ക്ക് അറിയാമെന്നതിനാലാണ് സെലൻസ്‌കി യുദ്ധം നീട്ടിക്കൊണ്ടു പോകുന്നതെന്നും റഷ്യയേക്കാൾ അഴിമതി യുക്രെയ്‌നിലാണെന്നും ട്രംപ് ജൂനിയർ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*