‘സംയമനം പാലിക്കണം, ജനങ്ങളുടെ സുരക്ഷ നോക്കണം’; ഇറാന്‍ വിദേശകാര്യമന്ത്രിയുമായി സംസാരിച്ച് റഷ്യയുടെ സെര്‍ജി ലാവ്‌റോവ്

സംയമനം പാലിക്കണമെന്ന് ഇറാനോട് ആവശ്യപ്പെട്ട് റഷ്യ. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് ഇറാന്‍ വിദേശകാര്യമന്ത്രിയെ ഫോണില്‍ വിളിച്ച് ആശങ്കയറിയിച്ചു. ആക്രമണം അവസാനിപ്പിക്കണമെന്നും മേഖലയിലെ മറ്റ് രാജ്യങ്ങളിലെ ജനങ്ങളുടെ സുരക്ഷയും പരിഗണിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു.

യാതൊരു പ്രകോപനവുമില്ലാതെ ഇസ്രയേലും അമേരിക്കയും നടത്തിയ സംയുക്ത ആക്രമണത്തെ തുടര്‍ന്നുള്ള പ്രത്യാക്രമണത്തില്‍ സംയമനം പാലിക്കാന്‍ ഇറാനോട് പറഞ്ഞുവെന്നാണ് റഷ്യന്‍ വിദേശകാര്യമന്ത്രിയുടെ പ്രസ്താവന. ഇത്തരം ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാകുമെന്നും ഇത് മധ്യപൂര്‍വേഷ്യയിലാകെ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ജനങ്ങളുടെ സുരക്ഷ കണക്കിലെടുക്കണമെന്നും ഇറാനെ ഓര്‍മിപ്പിച്ചുവെന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ പറയുന്നത്.

അതേസമയം ഇറാനെതിരെ യുദ്ധം തുടരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. ഇറാനില്‍ പുതിയ ഭരണകൂടം വരും. റെസ പഹല്‍വിയെ പോലെയുള്ളവര്‍ വന്നേക്കാമെന്നും ട്രംപ് സൂചിപ്പിച്ചു. ഇറാന്റെ വ്യോമ, നാവിക സേനകളെ തകര്‍ത്തെന്നും ട്രംപ് പറഞ്ഞു. ഇറാനെതിരെ നന്നായി പ്രവര്‍ത്തിക്കുന്നതെന്നും അദേഹം പറഞ്ഞു. വൈറ്റ് ഹൗസില്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സിലുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്.

Be the first to comment

Leave a Reply

Your email address will not be published.


*