‘സ്ഥാനാർഥി നിർണയത്തിൽ തന്നെ ബിജെപി വലിയ മുന്നേറ്റം നേടി, കേരളത്തിൽ ഏറ്റവും കൂടുതൽ പേർ മത്സരിക്കുന്നത് താമര ചിഹ്നത്തിൽ’; എസ് സുരേഷ്

കേരളത്തിൽ BJP സ്ഥാനാർഥി നിർണയത്തിൽ തന്നെ വലിയ മുന്നേറ്റം നേടി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ്. 21065 NDA സ്ഥാനാർഥികൾ ഉണ്ട്. 19871 പേർ താമര ചിഹ്നത്തിൽ മത്സരിക്കുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ പേർ മത്സരിക്കുന്നത് താമര ചിഹ്നത്തിൽ.

ക്ഷേമ പെൻഷൻ ലഭിക്കുന്നവരുടെ യോഗം CPIM പ്രാദേശികമായി വിളിക്കുന്നു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ശ്രമം. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണം. പിണറായി വിജയനെ നിലയ്ക്ക് നിർത്തണമെന്നും എസ് സുരേഷ് ആവശ്യപ്പെട്ടു.

CPIM നും കോൺഗ്രസിനും വിമത ശല്യം രൂക്ഷമാണ്. വിമത ശല്യം ഇല്ലാത്ത രാഷ്ട്രീയ പാർട്ടിയായി BJP യ്ക്ക് മാറാൻ കഴിഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസ് എന്ന പ്രസ്ഥാനത്തെ തന്നെ വിവസ്ത്രമാക്കി. രാഹുലിന് എതിരെ പ്രതികരിക്കാനുള്ള ശേഷി നേതാക്കൾക്ക് ഇല്ല.

വി ഡി സതീശനും, KC വേണുഗോപാലിനും അടക്കം രാഹുലിനെ ഭയം. രാഹുലിനെ തള്ളിപ്പറഞ്ഞാൽ നേതാൾക്കെതിരായ രഹസ്യങ്ങൾ പുറത്ത് പറയും. സർക്കാരിനും പേടിയാണോ. പിണറായി വിജയനെയും പേടിയാണോ എന്നും അദ്ദേഹം ചോദിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*