ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്. ഭക്ത കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി സതിയാണ് മരിച്ചത്. 58 വയസായിരുന്നു. മലകയറവെ അപ്പാച്ചിമേട് ഭാഗത്ത് വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ദർശനത്തിന് വൻ തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്ക് നിയന്ത്രിക്കാനാകാതെ വലഞ്ഞ് പൊലീസ്. 15 മണിക്കൂറായി വെള്ളവും ഭക്ഷണവും കിട്ടാതെ ഭക്തർ ക്യു നിൽക്കുന്ന അവസ്ഥയാണ്.
മരക്കൂട്ടം മുതൽ ക്യൂ നിൽക്കേണ്ടി വരുന്നത് മണിക്കൂറുകളോളമെന്ന് ഭക്തർ പറഞ്ഞു. നിലവിൽ പമ്പയിൽ നിന്ന് ഗണപതി ക്ഷേത്രത്തിലേക്കുള്ള ഫ്ലൈ ഓവറിലേക്ക് ഭക്തരെ കടത്തി വിടുന്നില്ല. പമ്പാനടപ്പന്തലിൽ ഒരു സെക്ഷനിൽ ഭക്തർക്ക് നിൽക്കേണ്ടി വരുന്നത് 30 മിനിറ്റോളം നേരം. ശബരിമലയിൽ ദർശനത്തിന് കോടതി അനുമതി നൽകിയത് 90000 തീർത്ഥാടകർക്കാണ്.
ഇന്നലെ ദർശനം നടത്തിയത് ഒരു ലക്ഷത്തി 7000 പേരാണ്. തൽസമയ ബുക്കിംഗ് താളം തെറ്റിച്ചു. 20000 പേർക്കായിരുന്നു തൽസമയ ബുക്കിംഗ് അനുവദിച്ചിരുന്നത്. ഇരട്ടിയിലധികം പേർ തത്സമയ ബുക്കിംഗ് വഴി സന്നിധാനത്ത് എത്തി. മണിക്കൂറുകൾ വരി നിന്നാണ് തീർത്ഥാടകർ അയ്യനെ തൊഴുതു മടങ്ങുന്നത്.
സന്നിധാനത്തെ തിരക്ക് കൂടി പരിഗണിച്ചാകും പമ്പയിൽ നിന്ന് തീർത്ഥാടകാരെ കടത്തി വിടുക. ഇന്നലെ ശരാശരി 6 മണിക്കൂർ വരെ കാത്തു നിന്ന ശേഷമാണ് സ്വാമിമാർ ദർശനം നടത്തിയത്. ദിനംപ്രതി 90,000 പേർക്കാണ് മല കയറാൻ അവസരമുള്ളത്. സത്രം വഴി, കാനന പാതയിലൂടെയും ഇന്നലെ മുതൽ ഭക്തരെ കടത്തി വിടുന്നുണ്ട്. ആകെ പതിനെട്ടു മണിക്കൂർ ആണ് ശബരിമലയിൽ ദർശന സമയം.



Be the first to comment