ശബരിമല സ്വർണ്ണക്കൊള്ളയിൽ ആറാം പ്രതി എസ് ശ്രീകുമാറിനും നാലാം പ്രതി എസ് ജയശ്രീയ്ക്കും മുൻകൂർ ജാമ്യമില്ല. ഇരുവരുടെയും മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണ് എസ് ശ്രീകുമാർ. ദേവസ്വം ബോർഡ് മുൻ സെക്രട്ടറിയാണ് എസ് ജയശ്രീ.
അതേസമയം ശബരിമല സ്വർണക്കൊള്ളയിൽ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം കടത്തിയ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അധ്യക്ഷൻ എ പത്മകുമാറിനെ പ്രതി ചേർത്തു. പത്മകുമാറിൻ്റെ അറിവോടെയാണ് ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം കടത്തിയതെന്ന് എസ് ഐ ടി കണ്ടെത്തിയതിന് പിന്നാലെ എസ് ഐ ടി പ്രതിചേർത്തത്. ഡിസംബർ രണ്ടിന് എസ് പി ശശിധരൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ജയിലിലെത്തി എ പത്മകുമാറിനെ ചോദ്യം ചെയ്തത്. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്തെ കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസിലാണ് എ പത്മകുമാർ അറസ്റ്റിലായത്.
ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം പുറത്തേക്ക് കൊണ്ടുപോകുന്നതിന് ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് അനുവാദം കൊടുത്തത് എ പത്മകുമാറാണ്. ബോധപൂർവ്വമായിട്ടാണ് പത്മകുമാർ ഇക്കാര്യങ്ങളെല്ലാം ചെയ്തിരിക്കുന്നത്. റിമാൻഡ് കാലാവധി അവസാനിരിക്കുന്ന ഇന്ന് പത്മകുമാറിന്റെ കൊല്ലം വിജിലൻസ് കോടതിയിൽ എത്തിക്കും. നടപടിക്രമങ്ങളടക്കം പൂർത്തിയാക്കും. ശബരിമല സ്വർണക്കൊള്ളയിൽ തനിക്ക് പങ്കില്ലെന്ന് ആവർത്തിച്ചു പറയുമ്പോഴാണ് എ പത്മകുമാറിനെ ഇപ്പോൾ രണ്ടാമത്തെ കേസിൽ കൂടി പ്രതിയാക്കികൊണ്ടുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ നിർണായക നീക്കം.



Be the first to comment