പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭ നിർത്തിവെച്ചു. ശബരിമലയിലെ ദ്വാരപാലക ശിൽപ്പം സ്വർണപ്പാളി വിവാദത്തിൽ പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷം സഭയിൽ ബഹളം വെച്ചത്. ശബരിമലയിൽ കിലോ കണക്കിന് സ്വർണം സർക്കാർ അപഹരിച്ചിരിക്കുകയാണ്. ഈ വിഷയം തങ്ങൾക്ക് സഭയിൽ ഉന്നയിക്കാൻ അവസരം നൽകുന്നില്ലെന്നും ദേവസ്വം ബോർഡ് മന്ത്രി രാജിവെക്കണമെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശൻ സഭയിൽ പറഞ്ഞു.
എന്നാൽ ചോദ്യോത്തരവേള തടസ്സപ്പെടുത്തുന്നത് ശരിയല്ലെന്നും ഒന്നും മറച്ചു വെക്കാനില്ല ഒരു കള്ളന്മാരെയും വെറുതെ വിടില്ലെന്നും ധനമന്ത്രി കെ എൻ മന്ത്രി ബാലഗോപാൽ വ്യക്തമാക്കി. കേരളത്തിലെ ജനങ്ങളോടുള്ള അനാദരവാണ് പ്രതിപക്ഷം കാണിച്ചതെന്നും സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. ചോദ്യോത്തരവേള റദ്ദ് ചെയ്‌ത് അല്പസമയം സഭാ നടപടികൾ നിർത്തിവെക്കുകയും ചെയ്തു.



Be the first to comment