ശബരിമല സ്വര്‍ണക്കൊള്ള: രാഷ്ട്രപതിയെ കണ്ട് ആശങ്കയറിയിച്ച് ബിജെപി

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കണ്ട് ആശങ്കയറിയിച്ച് ബിജെപി സംഘം. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രാജ് ഭവനിലെത്തി രാഷ്ട്രപതിയെ കണ്ടത്.

ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം കുമ്മനം രാജശേഖരന്‍, മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍, മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കമുള്ളവരും സംഘത്തിലുണ്ടായിരുന്നു. കൂടിക്കാഴ്ച്ചയില്‍ രാഷ്ട്രപതിക്ക് അനന്തപദ്മനാഭസ്വാമി മാതൃകയും ബിജെപി സംഘം സമ്മാനിച്ചു.

ശബരിമല ദര്‍ശനം ഉള്‍പ്പെടെ നാല് ദിവസത്തെ സന്ദര്‍ശനത്തിനായി തിരുവനന്തപുരത്തെത്തിയ രാഷ്ട്രപതി രാജ്ഭവനിലാണ് താമസിക്കുന്നത്. മുഖ്യമന്ത്രിയും ഗവര്‍ണറും ഉള്‍പ്പെടെയുള്ളവര്‍ വിമാനത്താവളത്തിലെത്തിയാണ് രാഷ്ട്രപതിയെ സ്വീകരിച്ചത്. ഇന്നാണ് ദ്രൗപദി മുര്‍മുവിന്റെ ശബരിമല ദര്‍ശനം.

Be the first to comment

Leave a Reply

Your email address will not be published.


*