വൻ കവർച്ചയ്ക്ക് പദ്ധതിയിട്ടു, ശബരിമല സ്വർണ്ണക്കൊള്ളയിൽ ഗൂഢാലോചന നടത്തിയത് മൂന്ന് പേർ, മറ്റ് ഉരുപ്പടികളും കവരാൻ ആസൂത്രണം

ശബരിമല സ്വർണ്ണകൊള്ളയിൽ ഗൂഢാലോചന നടത്തിയത് ഉണ്ണികൃഷ്ണൻ പോറ്റിയും, പങ്കജ് ഭണ്ഡാരി, ഗോവർദ്ധനും ചേർന്നെന്ന് എസ്.ഐ.ടി. സ്വർണ്ണ വ്യാപാരി ഗോവർധന് കവർച്ചയിൽ മുഖ്യ പങ്കെന്ന് എസ്.ഐ.ടി. എക്സിക്യൂട്ടീവ് ഓഫീസറുടെ പേരിലാണ് ഗോവർധൻ പണം കൈമാറിയതെന്നും എസ്.ഐ.ടി. പകരം പണം നൽകിയത് കവർച്ചയെന്ന് അറിഞ്ഞു കൊണ്ടു തന്നെ. ഗോവർദ്ധന്റെ ജാമ്യാപേക്ഷയെ എതിർത്ത് എസ്.ഐ.ടി നൽകിയ സത്യവാങ്മൂലത്തിലാണ് കണ്ടെത്തൽ.

പങ്കജ് ഭണ്ഡാരിയിൽ നിന്നും സ്വർണ്ണം കൈപ്പറ്റിയത് ഗോവർധന്റെ നിർദേശാനുസരണമെന്ന് കൽപേഷ് മൊഴി നൽകിയെന്നും എസ്.ഐ.ടി അറിയിച്ചു. ശ്രീകോവിലിലെ മറ്റ് സ്വർണ്ണ ഉരുപ്പടികളും കവർച്ച ചെയ്യാൻ ആസൂത്രണമുണ്ടായി. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ പ്രതികൾ ബംഗളൂരുവിൽ വെച്ച് രഹസ്യമായി കൂടിക്കാഴ്ച നടത്തി. 1999 ൽ സ്വർണ്ണം പൂശിയത്തിനെ കുറിച്ച് കൃത്യമായ ബോധ്യം ഗോവർദ്ധന് ഉണ്ടായിരുന്നു. 1995 മുതൽ ഇയാൾ ശബരിമലയിൽ എത്തുന്നു.

തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചു സിഡിആർ പരിശോധനയിൽ ഇക്കാര്യം വ്യക്തമായി. സ്വർണ്ണക്കവർച്ചയിൽ സംഘടിത കുറ്റകൃത്യം നടത്തി. മറ്റ് സ്വര്‍ണ്ണപ്പാളികളിലെ സ്വര്‍ണ്ണവും തട്ടിയെടുക്കാന്‍ പ്രതികള്‍ പദ്ധതി തയ്യാറാക്കി.കവർച്ച പോയ സ്വർണ്ണം കണ്ടെത്തൻ വിശദമായ അന്വേഷണം നടക്കുന്നതായി എസ്.ഐ.ടി കോടതിയെ അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*