ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ ജനുവരി 14ന് വിധി പറയും

ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന് തിരിച്ചടി. ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. ഉണ്ണികൃഷ്ണൻ പോറ്റിയുടേയും മുരാരി ബാബുവിന്റേയും റിമാൻഡ് കാലാവധി കൊല്ലം വിജിലൻസ് കോടതി 14 ദിവസം കൂടി നീട്ടി.

 

ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ വിജിലൻസ് കോടതി വാദം കേട്ടു. റിമാൻഡ് കാലാവധി 80 ദിവസം കഴിഞ്ഞതിനാൽ ജാമ്യം അനുവദിക്കണമെന്നാണ് പ്രതിഭാഗം വാദം. ഈ ഘട്ടത്തിൽ മുഖ്യപ്രതിക്ക് ജാമ്യം അനുവദിച്ചാൽ തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. രണ്ടു കേസുകളിലും ഉണ്ണികൃഷ്ണൻ പോറ്റി ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. ജാമ്യാപേക്ഷയിൽ ഈ മാസം പതിനാലിന് വിധി പറയും.

ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ്‌ എ പദ്മകുമാറിന്റെ ജാമ്യപേക്ഷയാണ് ഇന്ന് കൊല്ലം വിജിലൻസ് കോടതി തള്ളിയത്. എസ് ഐ ടി വാദങ്ങൾ ശരിവെച്ച കോടതി നിലവിൽ ജാമ്യം നൽകാൻ കഴിയില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. ദ്വാരപാലക ശില്പങ്ങളുടെ കേസിലാണ് കോടതി ജാമ്യം തള്ളിയത്. അയ്യപ്പൻറെ സ്വർണം കവർന്നവർക്ക് കുടപിടിക്കുകയാണ് സിപിഐഎമ്മെന്നും വി ഡി സതീശൻ ആരോപിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*