ശബരിമല സ്വർണക്കൊള്ള; സന്നിധാനത്ത് എസ്ഐടിയുടെ തെളിവ് ശേഖരണം പൂർത്തിയായി

ശബരിമല സ്വർണ്ണക്കൊള്ളയിൽ എസ് ഐ ടി സംഘത്തിൻറെ തെളിവ് ശേഖരണം പൂർത്തിയായി. ശ്രീകോവിലിന്റെ മൂന്നു വശങ്ങളിലെ തൂണുകളിലെ സ്വർണ്ണപ്പാളികൾ അഴിച്ചാണ് പരിശോധന നടത്തിയത്. കട്ടിളയിലെ സ്വർണ്ണപ്പാളികൾ അഴിച്ചെടുത്തു. ദ്വാരപാലക ശില്പത്തിലെ പീഠവും പരിശോധനയ്ക്കായി ശേഖരിച്ചു. സന്നിധാനത്ത് വെച്ച് തന്നെയാണ് ഇവ പരിശോധിക്കുന്നത്. സ്വർണ്ണപ്പാളികളുടെ അളവും തൂക്കവും ഗുണനിലവാരവുമാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. രാസ പരിശോധനയ്ക്ക് വിധേയമാക്കാൻ ഒരു സെന്റീമീറ്റർ വ്യാപ്തിയിലാണ് സ്വർണ്ണം ശേഖരിച്ചിരിക്കുന്നത്.

അതേസമയം, സ്വർണ്ണക്കൊള്ളയിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാറിന് കുരുക്ക് മുറുകുകയാണ്.ഉണ്ണികൃഷ്ണൻ പോറ്റിക്ക് പത്മകുമാർ സഹായം നൽകാൻ നിർബന്ധിച്ചതായ മൊഴി എസ് ഐ ടിക്ക് ലഭിച്ചു. അക്കാലത്തെ ദേവസ്വം ജീവനക്കാരാണ് മൊഴി നൽകിയത്.

ശബരിമല ഗസ്റ്റ് ഹൗസുകളിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഒന്നിലധികം മുറികൾ നൽകി പോറ്റി ഉപയോഗിച്ചിരുന്നത് പ്രസിഡണ്ടിന് അനുവദിച്ചിരുന്ന മുറി. പൂജകൾ ബുക്ക് ചെയ്യുമ്പോൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പ്രത്യേക പരിഗണന ലഭിച്ചിരുന്നു എന്ന് 2019 ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ മൊഴി സന്നിധാനത്ത് നട അടച്ചിടുന്ന സമയത്ത് പോലും ഉണ്ണികൃഷ്ണൻ പോറ്റി എത്തിയെന്നും മൊഴിയിലുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*