ശബരിമല സ്വർണക്കൊള്ള കേസിൽ നടൻ ജയറാമിന്റെ മൊഴി ഇ ഡി രേഖപ്പെടുത്തി. കൊച്ചിയിലെ ഇ ഡി ഓഫീസിൽ മൂന്നരമണിക്കൂറോളമാണ് ജയറാമിനെ ചോദ്യം ചെയ്തത്. അറിയാവുന്ന കാര്യങ്ങൾ എല്ലാം ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്ന് മൊഴി നൽകിയ ശേഷം ജയറാം പ്രതികരിച്ചു.വീണ്ടും വരാൻ പറഞ്ഞിട്ടില്ലെന്നും ഇ ഡി ഉദ്യോഗസ്ഥർ സൗഹൃദപരമായിട്ടാണ് സംസാരിച്ചതെന്നും നടൻ പറഞ്ഞു.ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഒരു സാമ്പത്തിക ഇടപാടികളും നടന്നിട്ടില്ല. അറിയാവുന്ന കാര്യങ്ങൾ എല്ലാം ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും ജയറാം കൂട്ടിച്ചേർത്തു.
ഇന്ന് രാവിലെ 11 മണിയോടെ നടൻ ജയറാം അന്വേഷണ സംഘത്തിന്റെ മുന്നിൽ ഹാജറായി. അപ്പോൾ തന്നെ മൊഴിയെടുക്കലും ആരംഭിച്ചു. കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെയും അധികാരികളുടെയും ഒത്താശയോടെ ശബരിമലയിൽ നിന്ന് കടത്തിക്കൊണ്ട് പോയ ദ്വാരപാലക ശിൽപങ്ങളും കട്ടിലപ്പാളിയും ജയറാമിന്റെ വീട്ടിലും സ്മാർട്ട് ക്രിയേഷൻസിലും കോട്ടയത്തുനിന്ന് നടന്ന ഘോഷയാത്രയിലും പൂജിച്ച വേളയിൽ ജയറാമിന്റെ സാന്നിധ്യം ഉണ്ടായിരുന്നു.
അതേസമയം, ജയറാമിന് പുറമെ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് സ്വർണ്ണം ബല്ലാരിയിലെ ഗോവർധനന് കൈമാറി ഇടനിലക്കാരനായ കൽപ്പേഷും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായിട്ടുണ്ട്. എന്നാൽ കഴിഞ്ഞദിവസം ചോദ്യം ചെയ്യലിനായി ഹാജരായ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി ജയശ്രീയെ പൂർണമായി ഇ ഡി വിശ്വാസത്തിൽ എടുത്തിട്ടില്ല. ബോർഡ് തീരുമാനപ്രകാരം ഉത്തരവിറക്കുകക മാത്രമാണ് ചെയ്തതെന്ന് ജയശ്രീ പറയുന്നുണ്ടെങ്കിലും, സ്വത്ത് വിവരങ്ങൾ അടക്കമുള്ള കാര്യങ്ങൾ വിശദമായി പരിശോധിക്കാനും വീണ്ടും മൊഴിയെടുക്കാനുമാണ് ഇ ഡിയുടെ തീരുമാനം.



Be the first to comment