ശബരിമല സ്വർണ്ണക്കൊള്ള; കെ.പി ശങ്കരദാസ് 14 ദിവസത്തേക്ക് റിമാൻഡിൽ

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗവും സിപിഐ നേതാവുമായ കെ.പി ശങ്കരദാസ് റിമാൻഡിൽ. 14 ദിവസത്തെക്കാണ് റിമാൻഡ് ചെയ്‌തത്. ഡോക്ടറുടെ തീരുമാനം അനുസരിച്ചു ആശുപത്രി മാറ്റം നടക്കും. കൊല്ലം വിജിലൻസ് കോടതി ജഡ്ജി പി എസ് മോഹിത് ആശുപത്രിയിലെത്തി.

എസ്.പി മെഡിഫോർട്ട് ആശുപത്രിയിൽ എത്തിയാണ് നടപടികൾ. ഇന്നലെയാണ് ചികിത്സയിൽ കഴിയുന്ന കെ പി ശങ്കരദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. എ പത്മകുമാർ പ്രസിഡന്റായ ഭരണസമിതിയിലെ സിപിഐ പ്രതിനിധിയായിരുന്നു. ശങ്കരദാസ്. എഐടിയുസി നേതാവാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി അബോധവസ്ഥയിലാണെന്നാണ് അഭിഭാഷകൻ കോടതിയെ അറിയിച്ചത്.

കെ പി ശങ്കരദാസിനെ പരിശോധിച്ച മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് ഹാജരാക്കാൻ അദ്ദേഹത്തിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിച്ച കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. ശങ്കരദാസ് തിരുവനന്തപുരത്തെ ആശുപത്രിയിൽ അബോധാവസ്ഥയിലാണെന്നു പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.

തെളിവായി ഫോട്ടോകളും ചികിത്സാ രേഖകളും ഹാജരാക്കി. ഇതെല്ലാം തള്ളിയാണ് അറസ്റ്റിലേക്ക് എസ്ഐടി കടന്നത്.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലായിരുന്നു ശങ്കരദാസ്. മുറിയിലേക്കു മാറ്റിയതിനു പിന്നാലെയാണ് അറസ്റ്റ്. സ്വകാര്യ ആശുപത്രിയിൽനിന്ന് മാറ്റുന്നതടക്കമുള്ള കാര്യങ്ങൾ കോടതി നിർദേശം അനുസരിച്ച് തീരുമാനിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*