ശബരിമല സ്വർണക്കൊളള; പ്രക്ഷോഭം തുടരാൻ കോൺഗ്രസ്

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള പ്രക്ഷോഭത്തിലേക്ക് പോകാൻ യുഡിഎഫ്. ഇന്ന് നടന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് തീരുമാനം.തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണ് ഈ തീരുമാനം. വിശ്വാസികളെ വഞ്ചിച്ച വിഷയത്തിൽ തുടർ സമരങ്ങൾ ആവിഷ്കരിക്കും.ബിജെപി നിലപാടും തുറന്നുക്കാട്ടാൻ യോഗത്തിൽ തീരുമാനമായി. സിപിഐഎമ്മുമായുളള ധാരണയാണ് ബിജെപിയെ സമരത്തിൽ നിന്ന് പിറകോട്ട് വലിക്കുന്നത് എന്നത് പ്രചരണ വിഷയമാക്കിയാകും തുടർ പ്രക്ഷോപങ്ങൾ കോൺഗ്രസ് നടത്തുക.

വൃശ്ചികം ഒന്നിന് വാർഡ് അടിസ്ഥാനത്തിൽ വിശ്വാസ സംരക്ഷണ സംഗമം നടത്തുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വ്യക്തമാക്കിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് ആയതുകൊണ്ട് വലിയൊരു പ്രക്ഷോഭത്തിലേക്ക് പോകുന്നില്ലെന്നും വാർഡ് അടിസ്ഥാനത്തിൽ പ്രതിഷേധം നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല സ്വർണ്ണക്കൊള്ളയിൽ ഇന്നത്തെ ഭരണാധികാരികരികൾക്കും ഉത്തരവാദിത്തം ഉണ്ട്. വലിയ നേതാക്കൾ ഉൾപ്പടെയുള്ളവരുടെ കൈയിൽ വിലങ് വീഴും. നഷ്ടപ്പെട്ട സ്വർണം എത്രയെന്ന് ഇതുവരെ തിട്ടപ്പെടുത്തിയില്ല. അക്കാര്യത്തിൽ സർക്കാരിന് യാതൊരു ശുഷ്‌കാന്തിയും ഇല്ല. കേസ് അന്വേഷണം തൃപ്തികരമല്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*