ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട എസ് ഐ ടി അന്വേഷണം തൃപ്തികരമെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ. എസ് ഐ ടി അന്വേഷണത്തിനിടെ ഇ ഡി വരുന്നത് സംശയാസ്പദമാണ് അന്വേഷണത്തിൽ വിവേചനം ഉണ്ടോയെന്ന് സംശയമുണ്ടെന്നും മന്ത്രി പറഞ്ഞു. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ആരായാലും ശിക്ഷിക്കപ്പെടണം.
ഇക്കാര്യത്തിൽ സർക്കാരിന് ഒന്നും മറച്ചുവെക്കാനില്ല. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ആരായാലും ശിക്ഷിക്കപ്പെടണം. ഹൈക്കോടതി നിയന്ത്രണത്തിലുള്ള എസ് ഐ ടി അന്വേഷണം നല്ലരീതിയിലാണ് പോകുന്നത് അന്വേഷണം ഏത് ഭരണകാലയളവിലേക്ക് വേണമെങ്കിലും നീങ്ങട്ടെ, ആരിലേക്ക് അന്വേഷണം എത്തണം എന്ന് തീരുമാനിക്കുന്നത് എസ്ഐടി ആണ് അല്ലാതെ സർക്കാർ അല്ല ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി വി എൻ വാസവൻ വ്യക്തമാക്കി.
അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ സ്വർണപ്പാളികളുടെ അളവും തൂക്കവും അടക്കമുള്ള കാര്യങ്ങളിൽ വീണ്ടും അന്വേഷണം തുടങ്ങി പ്രത്യേക അന്വേഷണ സംഘo. കൊടിമരം മാറ്റി സ്ഥാപിച്ചതുമായി ബന്ധമുള്ള കാര്യങ്ങളെക്കുറിച്ചും സമഗ്രമായി അന്വേഷണം ഉണ്ടാകും. ശബരിമല സന്നിധാനത്ത് രണ്ടുദിവസം തങ്ങി വിശദമായ വിവരങ്ങൾ ശേഖരിക്കാൻ ആണ് എസ്ഐടിയുടെ തീരുമാനം. എസ് ഐ ടി തലവൻ എസ്പി ശശിധരൻ അടക്കമുള്ള ഉദ്യോഗസ്ഥരാണ് ശബരിമലയിൽ എത്തി വീണ്ടും അന്വേഷണം നടത്തുന്നത്.



Be the first to comment