ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം മിനുട്സിൽ ക്രമക്കേടെന്ന് ഹൈക്കോടതി

ശബരിമല സ്വർണ്ണക്കൊള്ളയിൽ ദേവസ്വം മിനുട്സിൽ ക്രമക്കേടെന്ന് ഹൈക്കോടതി. 2025ൽ സ്വർണ്ണപ്പാളി കൊടുത്തുവിടാനുള്ള തീരുമാനം രേഖപ്പെടുത്തിയിട്ടില്ല. നഷ്ടപെട്ട സ്വർണ്ണത്തിന്റെ അളവ് പരിശോധിക്കാൻ ശാസ്ത്രീയ പരിശോധനക്ക് പ്രത്യേക അന്വേഷണ സംഘം അനുമതി തേടി. നിലവിലെ ദേവസ്വം ബോർഡിനെതിരെ എസ്ഐടി ഇടക്കാല റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങളുണ്ട്.

ദേവസ്വം മിനുട്സ് ബുക്ക്‌ പിടിച്ചെടുത്ത് കോടതിയിൽ അന്വേഷണം സംഘം ഹാജരാക്കിയിരുന്നു. കോടതി നിർദേശ പ്രകാരമാണ് മിനുട്സ് ബുക്ക് പിടിച്ചെടുത്തിരുന്നത്. സ്വർണംപൂശാൻ പോറ്റിക്ക് നൽകിയത് ഗുരുതര വീഴ്ചയുണ്ടായെന്നാണ് രണ്ടാം ഇടക്കാല റിപ്പോർട്ടിൽ അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ദേവസ്വം ബോർഡിനെതിരെ അഴിമതി നിരോധന നിയമം നിലനിൽക്കുമോ എന്ന് പരിശോധിക്കാൻ എസ്ഐടിയ്ക്ക് നിർദേശം നൽകി.

ജൂലൈ 28 വരെയുള്ള മിനുട്‌സ് മാത്രമേ ദേവസ്വം ബോര്‍ഡിന്റെ പക്കലുള്ളൂ. ഇതിന് ശേഷം സ്വര്‍ണ്ണപ്പാളി കൊടുത്തുവിടാനുള്ള തീരുമാനം മിനുട്‌സില്‍ രേഖപ്പെടുത്തിയിട്ടില്ല. ശബരിമലവാതിൽ സ്വർണം പൂശാൻ പോറ്റിക്ക് നൽകിയതിൽ ഗുരുതര വീഴ്ച്ച. തിരികെ എത്തിച്ചതിലും നടപടിക്രമങ്ങൾ പാലിച്ചില്ല. കേസ് മൂന്ന് ആഴ്ചയ്ക്ക് ശേഷം പരിഗണിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*