ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിൽ ഹൈക്കോടതിയ്ക്ക് അതൃപ്തി. ചില കുറ്റവാളികളെ ഒഴിവാക്കുന്നുവെന്ന് സംശയം. ബോർഡ് മെമ്പർമാരായിരുന്ന വിജയകുമാർ ,ശങ്കർദാസ് എന്നിവരെ അറസ്റ്റ് ചെയ്യാത്തതിൽ കോടതിയക്ക് ആശ്ചര്യം. കേസ് സംരക്ഷകര്‍ തന്നെ വിനാശകരായി മാറിയ അപൂര്‍വമായ കുറ്റകൃത്യമാണെന്ന് ഹൈക്കോടതി. കേസിലെ പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളികൊണ്ടുള്ള ഹൈക്കോടതി ഉത്തരവിലാണ് ഗുരുതര പരാമര്‍ശങ്ങളുള്ളത്.
പഴുതടച്ച അന്വേഷണം വേണമെന്ന് ഹൈക്കോടതി മുന്നറിയിപ്പ്. വിജയകുമാറിനെയും ശങ്കരദാസിനെയും പ്രതി ചേർക്കാത്തതിലും കോടതിയുടെ ചോദ്യം. വൻ തോക്കുകൾ ഒഴിവാക്കപെടരുത് എന്ന് കോടതി. ഡിസംബർ 5 ന് ശേഷം അന്വേഷണത്തിൽ കാര്യമായ പുരോഗതി ഇല്ല. മെല്ലപോക്കിൽ സംശയം പ്രകടിപ്പിച്ച് ഹൈകോടതി.
ദേവസ്വം സ്വത്തുക്കള്‍ സംരക്ഷിക്കാൻ ബാധ്യസ്ഥരായവര്‍ തന്നെ അത് നശിപ്പിക്കാൻ കൂട്ടു നിന്നും. സംരക്ഷകര്‍ തന്നെ വിനാശകരായി മാറുകയാണെന്നും കോടതി നിരീക്ഷിച്ചു. ശബരിമല സ്വർണക്കവർച്ചാകേസുകളിലെ പ്രതികളായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എൻ വാസു, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു , ദേവസ്വം ബോർഡ് മുൻ കമ്മീഷണർ കെ എസ് ബൈജു എന്നിവരുടെ ജാമ്യാപേക്ഷ തള്ളികൊണ്ടുള്ള ഹൈക്കോടതി ഉത്തരവാണ് പുറത്തുവന്നത്.



Be the first to comment