ശബരിമല സ്വർണക്കൊള്ളയിൽ രണ്ടാംപ്രതി മുരാരി ബാബുവിനെ തിരുവനന്തപുരത്തെത്തിച്ചു. ഈഞ്ചയ്ക്കൽ ക്രൈംബ്രാഞ്ച് ഓഫീസിൽ വെച്ച് ഇയാളെ ചോദ്യം ചെയ്യാനാണ് എസ്ഐടി നീക്കം. നാല് ദിവസത്തേക്കാണ് ഇയാളെ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടത്. തെളിവെടുപ്പും ചോദ്യം ചെയ്യലും ഉൾപ്പെടെ പൂർത്തിയാക്കാനുണ്ടെന്ന് കാണിച്ചാണ് അന്വേഷണസംഘം മുരാരി ബാബുവിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി മറ്റന്നാള്‍ അവസാനിക്കാരിക്കെ ഇരുവരേയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം.
അതേസമയം ശബരിമലയില്‍ നിര്‍ണായക രേഖകള്‍ നശിപ്പിച്ചെന്ന് സൂചന. വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞ രേഖകള്‍ കാണാനില്ല. പ്രത്യേക അന്വേഷണസംഘം ആവശ്യപ്പെട്ട രേഖകളാണ് കാണാതായത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ രേഖകള്‍ കണ്ടെത്താനായില്ല.ദേവസ്വം ആസ്ഥാനത്തും പമ്പയിലും സന്നിധാനത്തും ഉള്‍പ്പടെ പരിശോധന നടത്തിയെങ്കിലും രേഖകള്‍ നഷ്ടപ്പെട്ടെന്നാണ് വിവരം. ഉന്നത ഉദ്യോഗസ്ഥര്‍ പ്രതികളായ കേസില്‍ നിര്‍ണായക തെളിവുകള്‍ നശിപ്പിച്ചതായും സംശയമുണ്ട്.



Be the first to comment