ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി ചോദ്യം ചെയ്തത് ഡി മണിയെ തന്നെ; സ്ഥിരീകരിച്ച് പ്രവാസി വ്യവസായി

ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത് ഡി മണിയെ തന്നെയെന്ന് സ്ഥിരീകരിച്ച് പ്രവാസി വ്യവസായി. ചിത്രം കണ്ടാണ് സ്ഥിരീകരിച്ചത്.

ശബരിമല കൊള്ളയുമായി ഒരു ബന്ധവുമില്ലെന്ന് ഇയാള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. തന്റെ നമ്പര്‍ ആരോ മിസ് യൂസ് ചെയ്യുന്നു. അതേ കുറിച്ചാണ് എസ്‌ഐടി ചോദിച്ചത്. ഒരു തെറ്റും ചെയ്തിട്ടില്ല. ശബരിമല സ്വര്‍ണക്കൊള്ളയുമായി ഒരു ബന്ധവും ഇല്ല. താന്‍ ഉപയോഗിക്കുന്ന നമ്പര്‍ മറ്റൊരാളുടെ പേരിലാണ് ഉള്ളത്. ആ ആള്‍ നമ്പര്‍ ദുരുപയോഗം ചെയ്തു. താന്‍ ഡി മണിയല്ല, എം സുബ്രഹ്മമണിയാണെന്നും അദ്ദേഹം പറഞ്ഞു.

താന്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുന്നയാളാണെന്നും സ്വര്‍ണക്കച്ചവടവുമായി യാതൊരു ബന്ധവുമായില്ലെന്നും ഇയാള്‍ വ്യക്തമാക്കി. പോലീസുകാര്‍ കുറച്ച് ഫോട്ടോകള്‍ കാണിച്ചപ്പോള്‍ ആരെയും അറിയില്ല എന്നു പറഞ്ഞെന്നും എംഎസ് മണി കൂട്ടിച്ചേര്‍ത്തു. ബാലമുരുഗന്‍ എന്ന തന്റെ സുഹൃത്തിന്റെ നമ്പറാണ് താന്‍ ഉപയോഗിക്കുന്നത് എന്നും തനിക്ക് റിയല്‍ എസ്റ്റേറ്റ് ബിസിനസ് മാത്രമാണ് ഉള്ളതെന്നും മണി പറഞ്ഞു.

അവര്‍ ചോദിച്ച എല്ലാ ചോദ്യങ്ങള്‍ക്കും താന്‍ മറുപടി നല്‍കി. അന്വേഷണ സംഘത്തിന് തന്റെ പേര് ഡി മണി അല്ല എന്ന് മനസിലായി. അവര്‍ക്ക് ആളുമാറി വന്നതാണെന്ന് മനസിലായി എന്നും അന്വേഷണത്തോട് സഹകരിക്കും എന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.

ദിണ്ടിഗലിലെ ഡി മണിയുടേയും കൂട്ടാളി ശ്രീകൃഷ്ണന്റെയും വീടുകളിലും ഓഫീസുകളിലും എസ്ഐടി പരിശോധന നടത്തിയിരുന്നു. ഇരുവരെയും ചോദ്യം ചെയ്തതിന് പിന്നാലൊണ് റെയ്ഡ് നടത്തിയത്. ഡി മണിയും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മിലുള്ള ഇടപാടില്‍ ശ്രീകൃഷ്ണന്‍ ഇടനിലക്കാരനായെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ സംശയം. ഇരുവരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനും പ്രത്യേക അന്വേഷണസംഘം നീക്കം നടത്താനിരിക്കുകയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*