ശബരിമല സ്വർണക്കൊള്ള; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ സമീപിക്കും

ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ്. 2025ലെ ദേവസ്വം ബോർഡിനെതിരായ ദേവസ്വം ബെഞ്ചിന്റെ പരാമർശം നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. ദേവസ്വം ബെഞ്ചിനെ തന്നെയാണ് സമീപിക്കുക. ഉണ്ണികൃഷ്ണൻ പോറ്റിയെ സഹായിക്കുന്ന തരത്തിൽ ഒരു നിലപാടും നിലവിലെ ബോർഡ് സ്വീകരിച്ചിട്ടില്ല എന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്ത് വ്യക്തമാക്കി.

കേസില്‍ 2019 ലെ ദേവസ്വം ബോര്‍ഡ് മിനിട്‌സ് എസ്‌ഐടി കസ്റ്റഡിയിലെടുത്തു. സ്വര്‍ണം പൂശാന്‍ തീരുമാനിച്ച യോഗ വിവരങ്ങള്‍ അടങ്ങിയതാണ് മിനിറ്റ്‌സ്. കോടതിയുടെ ഇടക്കാല ഉത്തരവില്‍ ഗൂഢാലോചന സംബന്ധിച്ച് ഗൗരവ പരാമര്‍ശങ്ങളുണ്ട്. ദേവസ്വം മാന്വല്‍ ലംഘിച്ച് സ്വര്‍ണപ്പാളികള്‍ കൊടുത്തുവിട്ടത് സംഘടിത കുറ്റകൃത്യം നടത്തിയതിനുള്ള തെളിവാണ്. നിലവിലെ ഭരണസമിതിയും അന്വേഷണ പരിധിയില്‍ വരും.

ദേവസ്വം ബോര്‍ഡിന്റെ സബ് ഗ്രൂപ്പ് മാന്വല്‍ ലംഘിച്ച്, സംശയാസ്പദമായ സാഹചര്യങ്ങള്‍ ഉള്ള ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഉദ്യോഗസ്ഥര്‍ തന്നെ വിലപിടിപ്പുള്ള സ്വര്‍ണ പാളികള്‍ കൈമാറിയെന്ന് കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറയുന്നു. 30 കിലോ സ്വര്‍ണ്ണമുള്ള വിഗ്രഹങ്ങളെ ചെമ്പ് പാളി എന്ന് രേഖപ്പെടുത്തി. 2021 ലെ സ്വര്‍ണ്ണ പീഠം സ്വര്‍ണം പൂശിയത്തില്‍ ദുരൂഹത ചൂണ്ടിക്കാട്ടുന്നു.അന്വേഷണം ദ്വാരപാലക പാളിയില്‍ മാത്രം ഒതുക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*