ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡിലെ 9 ഉദ്യോഗസ്ഥര്‍ പ്രതികളായേക്കും. ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ടില്‍ ഈ 9 ഉദ്യോഗസ്ഥരുടേയും പേരെടുത്ത് വിമര്‍ശിക്കുന്നുണ്ട്. സ്വര്‍ണത്തെ ചെമ്പെന്ന് രേഖപ്പെടുത്തിയത് മുരാരി ബാബുവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്.
മുരാരി ബാബുവിന്റെ പേര് മുതല്‍ ദേവസ്വം സെക്രട്ടറി ജയശ്രിയുടെ പേര് വരെ പരാമര്‍ശിച്ച് കൊണ്ടുള്ള വിമര്‍ശനങ്ങളും കണ്ടെത്തലുകളുമാണ് വിജിലന്‍സ് റിപ്പോര്‍ട്ടിലുള്ളത്. 2018ന് ശേഷം ഉണ്ണികൃഷ്ണന്‍ പോറ്റിയെ സഹായിച്ച ഉദ്യോഗസ്ഥരുടെ വിവരങ്ങളാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. സ്വര്‍ണ്ണക്കൊള്ളയില്‍ ഈ ഉദ്യോഗസ്ഥരില്‍ ആര്‍ക്കൊക്കെ എന്തെല്ലാം റോള്‍ എന്നത് കൃത്യമായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ടെന്നാണ് സൂചന. 2019ല്‍ സ്വര്‍ണ്ണപ്പാളി കൈമാറുമ്പോള്‍ സ്വര്‍ണത്തെ ചെമ്പെന്ന് ബോധപൂര്‍വം രേഖപ്പെടുത്തിയത് മുരാരി ബാബുവാണെന്നാണ് റിപ്പോര്‍ട്ടിലെ വിമര്‍ശനം.
സ്വര്‍ണ്ണപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് ഒറ്റയ്ക്ക് കൊണ്ടുപോകാനുള്ള അനുമതി നല്‍കിയത് ദേവസ്വം സെക്രട്ടറി ജയശ്രീയാണ്. ദേവസ്വം ബോര്‍ഡിന്റെ ഉത്തരവ് തിരുത്തിക്കൊണ്ടായിരുന്നു ദേവസ്വം സെക്രട്ടറിയുടെ ഈ ഇടപെടല്‍. രണ്ട് തിരുവാഭരണം കമ്മിഷണര്‍മാര്‍ക്കും വീഴ്ചയെന്നും ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ടിലുണ്ട്.



Be the first to comment