ഈ തീർത്ഥാടന കാലത്തെ ഏറ്റവും വലിയ തിരക്ക്, ശബരിമലയിൽ വൻ തീർത്ഥാടക തിരക്ക്; ഇന്ന് ഏഴ് മണിവരെ ദർശനം നടത്തിയത് 93,734 അയ്യപ്പ ഭക്തർ

ശബരിമലയിൽ വൻ തീർത്ഥാടക തിരക്ക്. ഇന്ന് വൈകുന്നേരം ഏഴു മണിവരെ മാത്രം ദർശനം നടത്തിയത് 93734 അയ്യപ്പ ഭക്തർ. ഈ തീർത്ഥാടന കാലത്തെ ഏറ്റവും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെ ഒരു ലക്ഷത്തിൽ അധികം തീർത്ഥാടകർ ശബരിമലയിൽ എത്തിയിരുന്നു.ഈ തീർത്ഥടന കാലത്തെ ഏറ്റവും കൂടുതൽ തിരക്ക് രേഖപ്പെടുത്തുന്നത് ഇന്നാണ്.

ഇന്നലെ (ജനുവരി 5) 1,05,680 പേർ ദർശനത്തിനെത്തിയിരുന്നു. മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമല നട തുറന്നതിനു ശേഷം ഇതുവരെ ആറര ലക്ഷത്തോളം അയ്യപ്പഭക്തരാണ് സന്നിധാനത്ത് ദർശനത്തിന് എത്തിയത്. ജനുവരി 14 നാണ് മകരവിളക്ക്.

Be the first to comment

Leave a Reply

Your email address will not be published.


*