
പത്തനംതിട്ട: ഉറങ്ങിക്കിടന്ന അയപ്പഭക്തന്റെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി യുവാവിന് ദാരുണാന്ത്യം. തമിഴ്‌നാട് സ്വദേശി ഗോപിനാഥ് ആണ് മരിച്ചത്. 24 വയസായിരുന്നു.
തമിഴ്നാട്ടിൽ നിന്നും തീർഥാടകരുമായി എത്തിയ ബസാണ് അപകടത്തിന് ഇടയാക്കിയത്. ദർശന ശേഷം മടങ്ങിയെത്തിയ ഗോപിനാഥ് പാർക്കിങ് ഏരിയയിൽ നിലത്തു കിടന്ന് ഉറങ്ങുകയായിരുന്നു. പിന്നിലേക്ക് എടുത്ത ബസ് ഗോപിനാഥിന്റെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ചു തന്നെ മരണപ്പെട്ട ഗോപിനാഥിന്റെ മൃതശരീരം നിലയ്ക്കൽ ഗവ. ആശുപത്രിയിലേക്കു മാറ്റി.
മരിച്ച ഗോപിനാഥ് തിരുവള്ളുവര്‍ വെങ്കല്‍ സ്വദേശിയാണെന്നും പൊലിസ് പറഞ്ഞു. സംഭവത്തില്‍ പൊലിസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
Be the first to comment