കന്നിമാസ പൂജകൾക്കായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. ആയിരക്കണക്കിന് അയ്യപ്പ ഭക്തരാണ് ഇന്ന് ദർശനം തേടി എത്തിയത്. നടതുറന്ന ശേഷം പതിനെട്ടാം പടിയ്ക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു. കന്നി മാസം ഒന്നിന് രാവിലെ അഞ്ചുമണിക്ക് ദർശനത്തിനായി നട തുറക്കും.
കന്നിമാസ പൂജകൾ പൂർത്തിയാക്കി സെപ്റ്റംബർ 21 രാത്രി 10 മണിക്കാണ് നട അടയ്ക്കുക. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം സെപ്റ്റംബർ 20ന് പമ്പയിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ 20 ന് രാവിലെ 10.30 ന് ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്യും. ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നന്നായി മൂവായിരത്തിലേറെ അയ്യപ്പ ഭക്തർ ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കും.
ശബരിമല സന്നിധാനത്ത് കൈവരി തകർന്നു. ഫ്ലൈ ഓവറിൽ നിന്നും ശ്രീകോവിന് മുൻപിലേക്ക് ഇറങ്ങുന്ന ഭാഗത്തെ കൈവരിയാണ് തകർന്നത്. തീര്‍ത്ഥാടകരുടെ തിരക്ക് മൂലമാണ് സംഭവം. നേരത്തെ തന്നെ കൈവരിക്ക് ബലക്ഷയം ഉണ്ടായിരുന്നു. അപകടത്തില്‍ ആർക്കും പരിക്കില്ല. തകര്‍ന്ന വേലിക്ക് പകരം തിരക്ക് നിയന്ത്രിക്കാൻ നിലവിൽ കയറ് കെട്ടിയിരിക്കുകയാണ്.
ആഗോള അയ്യപ്പ സംഗമത്തിന് പ്രവേശനം വ്യവസ്ഥകളോടെ. പൊതുജനങ്ങൾക്ക് ഉപാധികളോടെ മാത്രം പ്രവേശനം നൽകും. പങ്കെടുക്കുന്നവർ മൂന്ന് വർഷത്തിനിടെ കുറഞ്ഞത് രണ്ട് തവണ ദർശനം നടത്തിയിരിക്കണം.ശബരിമല വെർച്ചൽ ക്യൂ പോർട്ടലിൽ രജിസ്റ്റർ ചെയ്തവരെ മാത്രമേ പരിഗണിക്കൂ. തിരഞ്ഞെടുത്ത ഭക്തർക്ക് ദേവസ്വം ബോർഡ് പ്രസിഡൻ്റ് ഔദ്യോഗിക ക്ഷണക്കത്ത് നൽകി തുടങ്ങി. സമുദായ സംഘടനകളെയും രാഷ്ട്രീയപാർട്ടികളെയും പ്രത്യേകം ക്ഷണിക്കും.500 […]
ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം മുൻ കമ്മീഷണർ എൻ വാസുവിൻ്റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. സ്വർണക്കടത്തിൽ പങ്കില്ലെന്നും ഉദ്യോഗസ്ഥർ നൽകിയ ഫയൽ ദേവസ്വം ബോർഡിൻ്റെ പരിഗണനയ്ക്ക് അയക്കുക മാത്രമാണ് ചെയ്തതെന്നുമാണ് എൻ വാസുവിൻ്റെ വാദം. ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമില്ലെന്നും അന്വേഷണവുമായി സഹകരിക്കുകയും ചെയ്യുന്ന […]
Be the first to comment