ശബരിമല സ്വർണ്ണകൊള്ള കേസിൽ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാർ, ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർധൻ, ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരിബാബു എന്നിവരുടെ ജാമ്യാപേക്ഷയാണ് പരിഗണിക്കുക. മൂന്ന് പേർക്കും സ്വർണ്ണ കൊള്ളയിൽ മുഖ്യപങ്കുണ്ടെന്നാണ് എസ്ഐടി കണ്ടെത്തൽ.
ജാമ്യഹർജിയെ എതിർത്ത് എസ്ഐടി സത്യവാങ്മൂലം നൽകിയിട്ടുണ്ട്. ജസ്റ്റിസ് എ ബദറുദിന്റെ ബെഞ്ചാണ് ജാമ്യ ഹർജികൾ പരിഗണിക്കുന്നത്. അതേസമയം റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവരരെ കസ്റ്റഡിയിൽ വാങ്ങാനായി എസ്ഐടി ഇന്ന് കൊല്ലം വിജിലൻസ് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. തന്ത്രിയെ ശബരിമലയിലെ ദ്വാരപാലക ശിൽപ്പ പാളികൾ കടത്തിയ കേസിലും എസ്ഐടി പ്രതിചേർക്കും. സ്വർണപാളി ചെമ്പാക്കി മാറ്റിയ മഹസ്സറിലും ഒപ്പിട്ടത് വഴി തന്ത്രിക്കും ഗൂഡാലോചനയിൽ പങ്കുണ്ടെന്നാണ് എസ്ഐടി വിലയിരുത്തൽ.



Be the first to comment