ശബരിമല സ്വർണ്ണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ വിട്ടു, തെളിവെടുപ്പ് ഉടൻ

ശബരിമല സ്വർണ്ണ കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റി എസ്ഐടി കസ്റ്റഡിയിൽ. ഒക്ടോബർ 30 വരെയാണ് കസ്റ്റഡിയിൽ വിട്ടത്. റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. എസ്ഐടിയുടെ ആദ്യ തെളിവെടുപ്പ് ബെംഗളൂരുവിലെന്ന് സൂചന. കോടതിയിൽ നിന്നിറക്കി വൈദ്യ പരിശോധന പൂർത്തിയാക്കി തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും.

അന്വേഷണ സംഘം പോറ്റിയുമായി ഉടൻ തെളിവെടുപ്പിന് പോയേക്കും. ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ ലഭിച്ച സാഹചര്യത്തിലാണ് നീക്കം. അഡ്വ. വിൽസൺ വേണാട്ട്, അഡ്വ. ലെവിൻ തോമസ് എനിവരാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് വേണ്ടി ഹാജരായത്. അടച്ച മുറിയിലാണ് കേസ് പരി​ഗണിച്ചത്.അന്വേഷണം ഉദ്യോഗസ്ഥരും അഭിഭാഷകരും പ്രതിയും മാത്രമായിരുന്നു കോടതിയിൽ ഉണ്ടായിരുന്നത്.

ഇന്നലെയാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പത്ത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. സ്വർണക്കൊള്ളയെക്കുറിച്ച് ഉദ്യോഗസ്ഥർക്ക് അറിയാമായിരുന്നുവെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന് മൊഴി നൽകിയിരുന്നു. ഗൂഢാലോചനയിൽ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിനും പങ്കുണ്ട്. പുറത്തു നിന്നും ആളെ എത്തിച്ച് സ്വർണ്ണം ഉരുക്കിയെന്നും ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*